1. News

ഈ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (06.03.2022)

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷനിൽ കരാർ/ താത്ക്കാലിക വ്യവസ്ഥയിൽ അക്കൗണ്ട് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 20,000 രൂപയായിരിക്കും വേതനം. എം.കോം ബിരുദവും, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് മേഖലകളിൽ സൂപ്പർവൈസറി തലത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും GST, Income tax, Tally software എന്നിവയിൽ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.

Meera Sandeep
You can apply for these vacancies now (06.03.2022)
You can apply for these vacancies now (06.03.2022)

അക്കൗണ്ട്‌സ് ഓഫിസർ താത്ക്കാലിക നിയമനം

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷനിൽ കരാർ/ താത്ക്കാലിക വ്യവസ്ഥയിൽ അക്കൗണ്ട് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.  20,000 രൂപയായിരിക്കും വേതനം.  എം.കോം ബിരുദവും, അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് മേഖലകളിൽ സൂപ്പർവൈസറി തലത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും GST, Income tax, Tally software എന്നിവയിൽ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി പരമാവധി 45 വയസ്.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 16.  അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം നമ്പർ- 4351, എ.കെ.ജി. നഗർ റോഡ്, പേരൂർക്കട പോസ്റ്റ്, തിരുവനന്തപുരം- 695005 എന്ന വിലാസത്തിൽ നേരിട്ടോ, sctfed@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ വിശദമായ ബയോഡേറ്റാ സഹിതം സമർപ്പിക്കണം.

NTPC റിക്രൂട്ട്‌മെന്റ് 2022; 40 എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിൽ ഒഴിവുകൾ

പ്രൊജക്ട് ഓഫിസർ താത്ക്കാലിക ഒഴിവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്‌സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.  57 വയസിൽ കവിയാത്തതും (01 ഏപ്രിൽ 2022ന്) ആർമി/ നേവി/ എയർഫോഴ്‌സ് ഇവയിലേതിലെങ്കിലും കുറഞ്ഞത് 15 വർഷത്തെ ജോലി പരിചയവും, ക്ലറിക്കൽ ആൻഡ് കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.  പ്രോജക്ട് മാനേജ്‌മെന്റിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകും.  കരാർ അടിസ്ഥാനത്തിലാകും നിയമനം.  എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാകും നിയമനം നടത്തുക.  27,000 രൂപയാണ് വേതനം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, യോഗ്യത തെളിയിക്കുന്ന/ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 'Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, TC-25/ 838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014' എന്ന വിലാസത്തിൽ മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം.  ഫോൺ: 0471-2320772/ 2320771.

ഈ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം ((04.03.2022))

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ- എമർജൻസി മെഡിസിൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.  രണ്ട് ഒഴിവാണുള്ളത്.  എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി/ ഡി.എൻ.ബിയാണ് യോഗ്യത.  പ്രസ്തുത വിഷയത്തിൽ പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്‌സ്, അനസ്‌തേഷ്യോളജി വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും.  റ്റി.സി.എം.സി രജിസ്‌ട്രേഷനും വേണം.  പ്രതിമാസ വേതനം 70,000 രൂപ.  മാർച്ച് ഒമ്പതിന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ രാവിലെ 10.30ന് ഹാജരാകണം.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലേക്കും വിഴിഞ്ഞം റീജിയണൽ കൺട്രോൾ റൂമിലേക്കും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ യോഗ്യതയുള്ള 22-45 മദ്ധ്യേ പ്രായമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in

English Summary: You can apply for these vacancies now (06.03.2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds