Updated on: 21 May, 2022 6:16 PM IST
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം

അർഹരായവർക്ക് മുൻഗണനാ റേഷൻ കാർഡുകൾ (Priority household (PHH) ration card ) ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ (Apply Online) നൽകാം. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ അല്ലെങ്കിൽ അക്ഷയ ലോഗിൻ വഴി അപേക്ഷകൾ നൽകുന്നതിനുള്ള പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ അനിൽ (GR Anil) നിർവഹിച്ചു. ഇതോടൊപ്പം വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനം സംബന്ധിച്ച ബുക് ലെറ്റ് പ്രകാശനം, കുടിശ്ശിക നിവാരണ യജ്ഞത്തിന്റെയും ആഭ്യന്തര ഓഡിറ്റ് പൂർത്തീകരണത്തിന്റെയും പ്രഖ്യാപനം, സോഷ്യൽ ഓഡിറ്റ് ഇടക്കാല റിപ്പോർട്ട് സമർപ്പണം എന്നിവയും മന്ത്രി നിർവഹിച്ചു.

അതത് താലൂക്ക് സപ്ലൈ ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ വേഗത്തിൽ നടപടിയെടുക്കാൻ ഇത് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. അനർഹരിൽ നിന്ന് മുൻഗണനാ കാർഡുകൾ തിരിച്ചെടുത്ത് അർഹതയുള്ളവർക്ക് നൽകുന്ന നടപടികൾ തുടരുകയാണ്. സംസ്ഥാന സർക്കാർ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ വെള്ള, നീല കാർഡുകൾക്ക് ഇതുവരെ ലഭിച്ചിരുന്ന ഗോതമ്പ് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി ജനദ്രോഹപരമാണെന്നും മന്ത്രി പറഞ്ഞു.
വർഷങ്ങളായുള്ള കുടിശ്ശിക തിരിച്ചെടുക്കുന്നതിനായി ഇതുവരെ 9 ജില്ലകളിൽ നടത്തിയ അദാലത്തുകൾ വഴി 1,60,13216 രൂപ സർക്കാരിലേക്ക് ലഭിച്ചു.

കൂടാതെ വകുപ്പിന്റെ തന്നെ ജീവനക്കാരുടെ ശേഷി വിനിയോഗിച്ചുകൊണ്ട് പ്രത്യേക ഗ്രൂപ്പ് രൂപവൽക്കരിച്ച് മുഴുവൻ ഓഫിസുകളിലും ആഭ്യന്തര ഓഡിറ്റ് പൂർത്തിയാക്കാനായതും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനം സംബന്ധിച്ചു പുറത്തിറക്കിയ ബുക്ക്‌ലെറ്റ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകി മന്ത്രി പ്രകാശനം ചെയ്തു.
2021-22 സാമ്പത്തിക വർഷത്തെ സോഷ്യൽ ഓഡിറ്റ് നടപ്പാക്കുന്നതിനായി പൊതുവിതരണ ഉപഭോക്തൃ വകുപ്പ് ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസുമായി ഒപ്പിട്ട ധാരണാപത്രം പ്രകാരം എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത റേഷൻ കടകളിൽ നടക്കുന്ന സോഷ്യൽ ഓഡിറ്റിന്റെ ഇടക്കാല റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.

ബന്ധപ്പെട്ട വാർത്തകൾ: റേഷൻ കാർഡ് വഴി 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്

പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി കെ രാജു, പൊതുവിതരണ വകുപ്പ് ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ ഡി സജിത്ത് ബാബു, സ്റ്റേറ്റ് ഇൻഫർമാറ്റിക്‌സ് ഓഫിസർ മോഹനകൃഷ്ണൻ പി വി, റേഷനിങ് കൺട്രോളർ എസ് കെ ശ്രീലത എന്നിവർ സംസാരിച്ചു.

രാജ്യത്ത് റേഷൻ കാർഡുകൾ വെള്ള, നീല, മഞ്ഞ, പിങ്ക് എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങളും നൽകുന്നത്. ഓരോ കാർഡിനും ലഭിക്കുന്ന ആനുകൂല്യങ്ങൾ മനസിലാക്കാം.
മഞ്ഞ കാർഡിന് 30 കിലോ അരിയും 4 കിലോഗ്രാം ഗോതമ്പും സൗജന്യമാണ്. 6 രൂപയ്ക്ക് ഒരു പായ്ക്കറ്റ് ആട്ട, 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം

പിങ്ക് കാർഡിന് രണ്ടു രൂപ വീതം ഈടാക്കി ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. 8 രൂപയ്ക്ക് ഒരു കിലോ ആട്ടയും ലഭിക്കും. രണ്ടു തരം കാർഡുകളിലെയും ഓരോ അംഗത്തിനും കേന്ദ്രത്തിന്റെ 5 കിലോഗ്രാം വീതം ധാന്യം സൗജന്യമായി ലഭിക്കുന്നു.
അതേ സമയം, അർഹരായ എല്ലാവരെയും ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരു ലക്ഷം പേർക്ക് മുൻഗണനാ കാർഡ് നൽകുന്നതെന്ന് മന്ത്രി ജി.ആർ അനിൽ മുൻപ് വ്യക്തമാക്കിയിരുന്നു.

English Summary: Apply Online For PHH Ration Cards: Details Inside
Published on: 21 May 2022, 06:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now