ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യകമ്മീഷൻ ഗ്രാന്റ് നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമായുള്ള ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തിലായിരിയ്ക്കും നിയമനം.
സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.
പ്രായപരിധി - 2021 ജനുവരി ഒന്നിന് 18 നും 30നുംഇടയിൽ. നിശ്ചിതയോഗ്യതയുള്ളവർ അപേക്ഷകൾ വെളള പേപ്പറിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഈ മാസം 25 ന് ഉച്ചക്ക് നാലിന് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.
ഒ.എൻ.ജി.സിയിലെ 309 ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
സർക്കാർ എഞ്ചിനീയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു