മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിലേയും, നഗരങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ അയ്യൻകാളി തൊഴിലുറപ്പു പദ്ധതിയിലേയും അംഗങ്ങൾക്ക് 60 വയസ്സ് കഴിഞ്ഞാൽ പ്രതിമാസ പെൻഷൻ ഉറപ്പാക്കി ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കും. 12 ലക്ഷം പേർക്കാണ് ആദ്യമായി ഗുണം ലഭിക്കുക. 60 വയസ്സ് പൂർത്തിയായവർക്കും, 60 വയസ്സുവരെ തുടർച്ചയായി അംശദായം അടച്ചവരുമായ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കും. അംഗം മരിച്ചാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകും. പ്രതിമാസം 50 രൂപയാണ് അംശദായം. 18 വയസ്സുമുതൽ 55 വയസ്സുവരെ പ്രായമുള്ളവർക്ക് അംഗത്വമെടുക്കാം.
The Government has decided to set up a Welfare Fund Board to ensure a monthly pension after the age of 60 for members of the Mahatma Gandhi National Employment Guarantee Scheme and the Ayyankali Employment Guarantee Scheme implemented by the State Government in the cities.
An ordinance will be issued for this. For the first time, 12 lakh people will benefit. Pension is available to workers who have completed 60 years of age and who have continuously paid contributions up to the age of 60 years.
If the member dies, the family will receive financial assistance. The dividend is Rs 50 per month. Membership is open to anyone between the ages of 18 and 55.