ആലപ്പുഴ: കുട്ടനാട് താലൂക്കിലെ തകഴി വില്ലേജിൽ സർക്കാർ അധീനതയിൽ ഉള്ള പുറമ്പോക്ക് നിലത്തിൽ 1196 ആണ്ടിലെ പുഞ്ച കൃഷി ചെയ്യാനുള്ള അവകാശം ലേലം സെപ്റ്റംബർ 22ന് നടത്തും. The auction for the right to cultivate 1196 Puncha on government owned outlying land in Thakazhi village in Kuttanad taluk will be held on September 22. ബ്ലോക്ക് നമ്പർ 29ൽ റീസർവേ നമ്പർ 524( പഴയ സർവ്വേ നമ്പർ 225/1,225/41)ൽ 17.37 ഏക്കർ നിലത്ത് , പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലമാണ് 22ന് രാവിലെ 11മണിക്ക് തകഴി വില്ലേജ് ഓഫിസില്‍ നടക്കുക. വിശദ വിവരത്തിന് ഫോൺ: 0477 2702221.
കുട്ടനാട് താലൂക്കിലെ തകഴി വില്ലേജിൽ ബ്ലോക്ക് 29ൽ 622/1, 622/2 ൽപ്പെട്ട 00.61.05 ഹെക്ടർ പുറമ്പോക്ക് നിലത്തിൽ കൃഷി ചെയ്യാനുള്ള അവകാശം ലേലം കൈനകരി വില്ലേജാഫീസിൽ സെപ്റ്റംബർ 22ന് നടക്കും. വിശദവിവരത്തിന് ഫോൺ: 0477 2702221.
കുട്ടനാട് താലൂക്കിലെ മുട്ടാർ വില്ലേജിൽ നൂറ്റി ഇരുപത് ഇരുപത്തിനാലേമുക്കാൽ ബണ്ടിനകം പാടശേഖരത്തിൽ സർക്കാർ അധീനതയിൽ ഉള്ള പുറമ്പോക്ക് നിലത്തിൽ 1196 ആണ്ടിലെ പുഞ്ച കൃഷി ചെയ്യാനുള്ള അവകാശം ലേലം ചെയ്തു നൽകുന്നു. ബ്ലോക്ക് നമ്പർ 34 ൽ 443/5, 00.98.40 ഹെക്ടർ, ബ്ലോക്ക് നമ്പർ 34 ൽ 422/1 01.09.75 ഹെക്ടർ നിലം സെപ്റ്റംബർ 16ന് രാവിലെ 11ന് മുട്ടാർ വില്ലേജ് ഓഫീസിലാണ് ലേലം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്ഈ മഴക്കാലത്ത് നടാം നിത്യവഴുതനയും
#Alappuzha#Farmer#Paddy#Krishi#Agriculture