Updated on: 21 March, 2021 10:40 AM IST
വ്യാജ അപേക്ഷകൾ

ടാക്‌സ് റീഫണ്ട് നല്‍കാമെന്ന് പറഞ്ഞ് അയക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്. ഇത്തരം സൈബര്‍ തട്ടിപ്പ് സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് ആദായനികുതി വകുപ്പ് നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നി ബാങ്കുകളിലെ ഇടപാടുകാരെയാണ് പ്രധാനമായി സൈബര്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ പീസ് ഫൗണ്ടേഷന്‍ കണ്ടെത്തി. ഈ ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് മെസേജ് അയച്ച്‌ തട്ടിപ്പ് നടത്താനാണ് ശ്രമം.

ടാക്‌സ് റീഫണ്ടിന് സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാനാണ് തട്ടിപ്പുകാര്‍ നിര്‍ദേശിക്കുന്നത്. ലിങ്ക് ക്ലിക്ക് ചെയ്യുമ്ബോള്‍ എത്തിച്ചേരുന്നത് ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിന് സമാനമായ വ്യാജ വെബ്‌പേജിലാണ്. അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് ഈ വ്യാജ ലിങ്കുകള്‍ എന്നാണ് സംശയം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

വ്യാജ അപേക്ഷയില്‍ പാന്‍, ആധാര്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങി വ്യക്തിഗത വിവരങ്ങള്‍ നല്‍കാനാണ് പറഞ്ഞിരിക്കുന്നത്. ഇത് വ്യാജമെന്ന് തിരിച്ചറിയാതെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സാമ്ബത്തിക നഷ്ടത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യാജ ഇ-മെയില്‍, ടെക്‌സ്റ്റ് മെസേജ് തുടങ്ങിയവയിലൂടെ സൈബര്‍ തട്ടിപ്പ് നടത്തുന്ന രീതിയായ ഫിഷിങ്ങാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്.

English Summary: AVOID FORGED DOCUMENT FORMS AND VARIOUS MALPRACTICES
Published on: 21 March 2021, 10:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now