Updated on: 20 January, 2022 5:36 PM IST
Axis Bank revises interest rates on fixed deposits, latest rates; Details

എച്ച്‌ഡിഎഫ്‌സി, എസ്ബിഐ ബാങ്ക് എന്നിവയുടെ ചുവടുപിടിച്ച് ആക്‌സിസ് ബാങ്കും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി. 7 ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് പുതിയ പലിശ നിരക്കുകൾ ബാധകമാണ്. പുതിയ പലിശ നിരക്കുകൾ 2022 ജനുവരി 20 മുതൽ പ്രാബല്യത്തിൽ വരും.

ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകളിലെ ഏറ്റവും പുതിയ പരിഷ്ക്കരണത്തോടെ, 7 മുതൽ 30 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 2.50% പലിശ നിരക്ക് നൽകുന്നു. അതുപോലെ, 30 ദിവസം മുതൽ 3 മാസത്തിൽ താഴെ വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് ഇപ്പോൾ 3% പലിശനിരക്ക് ആണ്.

സീറോ ബാലൻസ് അക്കൗണ്ടുകൾക്കും ഉയര്‍ന്ന പലിശ നൽകുന്ന ബാങ്കുകൾ

3 മുതൽ 6 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 3.5% പലിശ നിരക്ക് ലഭിക്കും. കൂടാതെ, ആറ് മാസം മുതൽ 11 മാസം 25 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.40% ആക്കി മാറ്റി.

11 മാസം 25 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക് ഇപ്പോൾ 5.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യും. 1 വർഷം 5 ദിവസം മുതൽ 1 വർഷം 26 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 5.25% പലിശ ലഭിക്കുമെന്ന് റിപ്പോർട് പറയുന്നു.

സ്വകാര്യമേഖലയിലെ വായ്പാദാതാവിൽ സ്ഥിരനിക്ഷേപ അക്കൗണ്ട് തുറക്കുന്ന മുതിർന്ന പൗരന്മാർക്ക് ആക്‌സിസ് ബാങ്ക് 50 ബിപിഎസ് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നത് തുടരും. അത്തരം നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 2.50% മുതൽ 6.50% വരെ പലിശ ലഭിക്കും.

മുകളിൽ സൂചിപ്പിച്ച പലിശ നിരക്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാധകമാണ്. കൂടാതെ, ആക്‌സിസ് ബാങ്ക് 18 മാസം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, 2 വർഷം മുതൽ 30 വർഷം വരെ നീളുന്ന ദീർഘകാല സ്ഥിര നിക്ഷേപങ്ങളിൽ, ഉപഭോക്താക്കൾക്ക് 5.40% പലിശ നിരക്ക് ആസ്വദിക്കാം.

English Summary: Axis Bank revises interest rates on fixed deposits, latest rates; Details
Published on: 20 January 2022, 05:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now