1. News

സീറോ ബാലൻസ് അക്കൗണ്ടുകൾക്കും ഉയര്‍ന്ന പലിശ നൽകുന്ന ബാങ്കുകൾ

സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് വെയ്ക്കുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം പ്രശ്‌നമുള്ള കാര്യമാണ്. ഫീസുകളും, അക്കൗണ്ട് മെയിൻറൻസ് ചാര്‍ജുകളും ഒക്കെയായി ഒരു തുക customers ൽ നിന്ന് ബാങ്കുകൾ ഈടാക്കാറുമുണ്ട്. എന്നാൽ ഈ മിനിമം ബാലൻസ് മാനദണ്ഡങ്ങൾ ഇല്ലാതെയും ഇളവുകൾ പ്രയോജനപ്പെടുത്തിയും സേവിങ്സ് അക്കൗണ്ട് തുറക്കാൻ ആകും. ബേസിക് സേവിങ്സ് അക്കൗണ്ടുകൾ അല്ലെങ്കിൽ സീറോ ബാലൻസ് അക്കൗണ്ടുകളാണ് ഇതിന് സഹായകരമാവുക. ഏതൊക്കെ ബാങ്കിലാണ് ബേസിക് സേവിങ്സ് അക്കൗണ്ട് തുറക്കുന്നതാണ് ലാഭകരംമെന്ന് നോക്കുക.

Meera Sandeep
Banks that offer high interest rates for zero balance accounts
Banks that offer high interest rates for zero balance accounts

സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് വെയ്ക്കുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം  പ്രശ്‌നമുള്ള ഒരു കാര്യമാണ്.   ഫീസുകളും, അക്കൗണ്ട് മെയിൻറൻസ് ചാര്‍ജുകളും ഒക്കെയായി ഒരു തുക customers ൽ നിന്ന് ബാങ്കുകൾ ഈടാക്കാറുമുണ്ട്. എന്നാൽ ഈ മിനിമം ബാലൻസ് മാനദണ്ഡങ്ങൾ ഇല്ലാതെയും ഇളവുകൾ പ്രയോജനപ്പെടുത്തിയും സേവിങ്സ് അക്കൗണ്ട് തുറക്കാൻ ആകും. ബേസിക് സേവിങ്സ് അക്കൗണ്ടുകൾ അല്ലെങ്കിൽ സീറോ ബാലൻസ് അക്കൗണ്ടുകളാണ് ഇതിന് സഹായകരമാവുക.

ഏതൊക്കെ ബാങ്കിലാണ് ബേസിക് സേവിങ്സ് അക്കൗണ്ട് തുറക്കുന്നതാണ് ലാഭകരംമെന്ന് നോക്കുക.

എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും സീറോ ബാലൻസാണെങ്കിലും അവരുടെ അക്കൗണ്ടിൽ നിന്ന് 5000 രൂപ പിൻവലിക്കാം

ധനകാര്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന കോട്ടക് മഹീന്ദ്ര ബാങ്ക് പ്രത്യേക സീറോ ബാലൻസ് പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. കോട്ടക് 811 സേവിങ്സ് അക്കൗണ്ട് എന്ന പ്രത്യേക അക്കാണ്ടിന് 3.5 ശതമാനം മുതൽ നാല് ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. താൽപ്പര്യമുള്ളവര്‍ക്ക് ഓൺലൈനായും സീറോ ബലൻസ് അക്കൗണ്ട് തുറക്കാം.

ബേസിക് സേവിങ്സ് അക്കൗണ്ടുകൾക്ക് ഉയര്‍ന്ന പലിശ നൽകുന്ന മറ്റു സ്വകാര്യബാങ്കുകളുമുണ്ട്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്‍സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കും പ്രത്യേക സേവിങ്സ് ബാങ്ക് അക്കൗണ്ട് പദ്ധതികളുണ്ട്. മൂന്ന് മുതൽ 3.5 ശതമാനം വരെ പലിശയാണ് ഈ ബാങ്കുകൾ അടിസ്ഥാന സേവിങ്സ് അക്കൗണ്ടുകൾക്ക് നൽകുന്നത്. ആക്സിസ് ബാങ്ക് ആക്സിസ് അസാപ് ഇൻസ്റ്റൻറ് സേവിങ്സ് അക്കൗണ്ട് എന്ന പേരിൽ പ്രത്യേക പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.

എസ്ബിഐ ആന്വുറ്റി സ്കീം : പ്രതിമാസം 10,000 രൂപ നേടാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിലും സീറോ ബാലൻസ് അക്കൗണ്ട് തുറക്കാം. എല്ലാ ശാഖകളിലും ഈ അക്കൗണ്ട് തുറക്കാൻ ആകും. മിനിമം ബാലൻസ് പരിധി ഇല്ല എന്ന് മാത്രമല്ല അക്കൗണ്ടിൽ നിലനിര്‍ത്തേണ്ട പരമാവധി ബാലൻസിനും ഉയർന്ന പരിധിയില്ല. അതേസമയം എസ്ബിഐ ബേസിക് അക്കൗണ്ട് ഉപഭോക്താക്കൾക്ക് ചെക്ക് ബുക്ക് സൗകര്യം ലഭ്യമല്ല. ബ്രാഞ്ചുകളിൽ നിന്നോ എടിഎമ്മുകൾ വഴിയോ മാത്രമേ പണം പിൻവലിക്കാൻ ആകൂ. അടിസ്ഥാന റുപേ എടിഎം കാർഡ് ലഭിക്കും. മതിയായ കെവൈസി രേഖകൾ നൽകിയാൽ ഒറ്റയ്‍ക്കോ ജോയിൻറ് ആയോ ഒക്കെ അക്കൗണ്ട് തുറക്കാം. 2.75 ശതമാനം പലിശയാണ് പ്രതിവര്‍ഷം ലഭിക്കുക. നേരത്തെ ഇത് 2.7 ശതമാനം നിരക്കായിരുന്നു.

പ്രമുഖ ബാങ്കുകളുടെ സീറോ ബാലൻസ് അക്കൗണ്ടുകൾ ഓൺലൈനായും തുറക്കാൻ ആകും. ഇതിന് പാൻ, ആധാർ വിവങ്ങൾക്കൊപ്പം വ്യക്തിഗത വിവരങ്ങളും നൽകുക. വീഡിയോ കോൾ വഴി നിങ്ങളുടെ അക്കൗണ്ട് കെവൈസി വിവരം സ്ഥിരീകരിക്കും. പണം നിക്ഷേപിക്കാം. ബേസിക് സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിര്‍ത്തേണ്ടതില്ലെങ്കിലും മറ്റ് ഇടപാടുകൾക്ക് ബാങ്കുകൾ പണം ഈടാക്കാറുണ്ട് എന്ന് ഓര്‍ക്കാം. എടിഎം കാര്‍ഡ് ഇഷ്യൂ ചെയ്യുന്നതിനും എടിഎം ഇടപാടുകൾക്കും എല്ലാം ചാര്‍ജ് ഈടാക്കാറുണ്ട്. അതുപോലെ ഓരോ ബാങ്കിൻെറ സീറോ ബാലൻസ് അക്കൗണ്ടുകളിൽ നിന്ന് ഒറ്റത്തവണ പിൻവലിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടായിരിക്കും. ആക്സിസ് അസാപ് ഇൻസ്റ്റൻറ് അക്കൗണ്ടിൽ നിന്ന് 50,000 രൂപ വരെ പിൻവലിക്കാൻ കഴിയുമ്പോൾ മറ്റ് ബാങ്കുകളിൽ ഇത് 10,000 രൂപയാണ്.

English Summary: Banks that offer high interest rates for zero balance accounts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds