Updated on: 28 July, 2021 11:00 AM IST
Axis Floater Fund

കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച വരുമാനം നൽകുന്നവയാണ് ആക്സിസ് ഫ്ലോട്ടർ ഫണ്ട്. 12 മുതൽ 18 മാസം വരെ ഈ ഫണ്ടിൽ നിക്ഷേപിക്കാം. മിനിമം 5,000 രൂപയാണ് നിക്ഷേപിക്കാനാകുക.

ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫർ സ്കീമായ ‘ആക്സിസ് ഫ്ലോട്ടർ ഫണ്ട്’ സബ്സ്ക്രിപ്ഷനായി തുറന്നു. ഹ്രസ്വകാല നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള ഫണ്ടാണിത്. ഇതുകൂടാതെ മറ്റ് പരമ്പരാഗത ഫണ്ടുകളെ അപേക്ഷിച്ച് കുറഞ്ഞ റിസ്ക് റിവാർഡുകളും ഈ ഫണ്ട് നൽകുന്നുണ്ട്. കൂടാതെ മൊത്തം പോർട്ട്ഫോളിയോ ശരാശരി മെച്യൂരിറ്റി 6 മുതൽ 18 മാസം വരെയാണ് ലക്ഷ്യമിടുന്നത്. 

മിനിമം 5,000 രൂപയും അതിനുശേഷം ഒന്നിന്റെ ഗുണിതങ്ങളും ഫണ്ടിൽ നിക്ഷേപിക്കാം. ഹ്രസ്വകാല നിക്ഷേപകർക്കും ഡെറ്റ് പോർട്ട്‌ഫോളിയോയിലെ പലിശ നിരക്ക് അപകടസാധ്യതകൾ ലഘൂകരിക്കാൻ ആഗ്രഹിക്കുന്ന ക്ലയന്റുകൾക്കും അനുയോജ്യമായ ഫണ്ടാണിത്.

80 ശതമാനം AAA / A1 ലക്ഷ്യമിടുന്ന രീതിയിലാണ് ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ AA ഇഷ്യു ചെയ്യുന്നവർക്ക് 20 ശതമാനം ലാഭവും ഫണ്ടിൽ വകയിരുത്തുന്നു. ഡെറ്റ് മാർക്കറ്റ് അവസരങ്ങൾ പിടിച്ചെടുക്കുന്നതിനായി ആക്സിസ് ഫ്ലോട്ടർ ഫണ്ട് ഈ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹ്രസ്വകാല നിക്ഷേപം കൂടാതെ ഇടത്തരം നിക്ഷേപകർക്കും ഈ ഫണ്ടിൽ നിക്ഷേപിക്കാം. 

ഫ്ലോട്ടിംഗ് റേറ്റ് തന്ത്രങ്ങൾ നിക്ഷേപകരെ കമ്പോളവുമായി ബന്ധപ്പെട്ട പണപ്പെരുപ്പത്തെ മറികടക്കുന്നതിനുള്ള വരുമാനം നേടുന്നതിന് സഹായിക്കും.

English Summary: Axis Floater Fund: Better returns in less time
Published on: 28 July 2021, 10:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now