Updated on: 4 December, 2020 11:19 PM IST

പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള അയ്യങ്കാളി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് ആൻ്റ് സെർച്ച് ഡവലപ്മെൻ്റ് സ്കീം പ്രകാരം 2020- 21 വർഷം ജില്ലയിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷകർ 2019- 20 അധ്യയനവർഷം 4, 7 ക്ലാസ്സുകളിൽ സി പ്ലസ് ഗ്രേഡോ അതിനുമുകളിൽ ഗ്രേഡോ ലഭിച്ചവരായിരിക്കണം. അപേക്ഷകൾ 2020 നവംബർ 16 ന് അഞ്ചു മണിക്ക് മുമ്പായി ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷയോടൊപ്പം അസ്സൽ ജാതി, വരുമാന സർട്ടിഫിക്കറ്റ്( രക്ഷിതാവിന്റെ ) 4, 7 ക്ലാസ്സുകളിലെ അർദ്ധ വാർഷിക പരീക്ഷയുടെയും, 3, 6 ക്ലാസ്സുകളിലെ വാർഷിക പരീക്ഷയുടെയും മാർക്ക്‌ ലിസ്റ്റും, നിലവിൽ പഠിക്കുന്നത് സംബന്ധിച്ച സ്ഥാപന മേധാവിയുടെ സാക്ഷ്യ പത്രം, ആധാർ, ബാങ്ക് അക്കൗണ്ട് എന്നിവ ഹാജരാക്കണം. അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

CSC DIGITAL SEVA

English Summary: ayangali scholarship
Published on: 12 November 2020, 08:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now