Updated on: 4 December, 2020 11:19 PM IST

രോഗപ്രതിരോധ പദ്ധതികളുമായി സ്വാസ്ഥ്യം, സുഖായുഷ്യം, പുനര്‍ജനി, അമൃതം പദ്ധതികളുമായി യി ആയുര്‍വേദ വിഭാഗം സജീവം. ഗവ. ആയുര്‍വേദ സ്ഥാപനങ്ങളില്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍( Ayur raksha clinics രൂപീകരിച്ചാണ് സര്‍ക്കാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നത്. ഈ കോവിഡ് കാലയളവില്‍ 'കരുതലോടെ കേരളം കരുത്തേകാന്‍ ആയുര്‍വേദം' എന്ന രീതിയിലാണ് പൊതുജനാരോഗ്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നത്.                                                  

131 ആയുര്‍ രക്ഷ ക്ലിനിക്കുകള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നുകള്‍ പരമാവധി കുറച്ച്‌ ദിനചര്യ, കാലാവസ്ഥാചര്യ, നല്ല ഭക്ഷണം, കൃത്യനിഷ്ഠ, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടല്‍ നടത്തുകയാണ് 'സ്വാസ്ഥ്യം' പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യം വര്‍ദ്ധിപ്പിച്ച്‌ ശാരീരികവും മാനസികവുമായ രോഗങ്ങളെ അകറ്റുവാനുള്ള മാര്‍ഗ്ഗങ്ങളാണ് ഉപദേശിക്കുന്നതും ബോധവല്‍ക്കരിക്കുന്നതും. അതായത് ആരോഗ്യവാനായ ഒരാളിന്റെ ആരോഗ്യാവസ്ഥ തുടര്‍ന്നും നിലനിര്‍ത്തി കൊണ്ട് പോകാനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധമാര്‍ഗങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വരും.പ്രധാനമായും മാസ്‌ക്, സോപ്പ്, സാനിട്ടൈസര്‍ എന്നിവയുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗപ്രതിരോധശക്തി ശരിയായവിധം പ്രവര്‍ത്തനക്ഷമമായിരിക്കുകയും ചെയ്താല്‍ കോവിഡ്-19 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാനാകും.(Most importantly, with proper use of mask, soap and sanitizer, and with the immune system properly activated, infectious diseases, including Kovid-19, can be controlled.0

പകര്‍ച്ചവ്യാധികള്‍ ഏറ്റവും വേഗത്തില്‍ പിടികൂടാന്‍ സാധ്യതയുള്ള 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നല്‍കണം. അവര്‍ക്കുള്ള മരുന്നുകള്‍ അവരുടെ ദേഹബലത്തെ ക്ഷീണിപ്പിക്കാത്തവിധം വീര്യം കുറഞ്ഞവയും എന്നാല്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നവയും ആയിരിക്കണം. ഇതിലുപരി നിലവിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് തടസ്സമാകാത്തവിധമുള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതിയാണ് സുഖായുഷ്യം എന്ന പേരില്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള രോഗങ്ങളുടെ ശമനത്തിനുവേണ്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ക്കൊപ്പമാണ് ഈ മരുന്നുകളും കഴിക്കേണ്ടത്.                                                                

കോവിഡ്19 പോസിറ്റീവ് ആയിരുന്നവര്‍, ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയ ശേഷം വീണ്ടും 15 ദിവസത്തെ വിശ്രമം കൂടി കഴിഞ്ഞിട്ട് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതല്ലെങ്കില്‍ കോവിഡ് വന്നതു കാരണമുള്ള നിരവധി മറ്റ് രോഗങ്ങള്‍ കൂടി അവരെ തേടി വരും. അതിനാവശ്യമായ പ്രതിരോധ ഔഷധങ്ങളാണ് 'പുനര്‍ജ്ജനി' പദ്ധതി വഴി നല്‍കുന്നത്. കൂടുതല്‍ കൃത്യതയോടെയുള്ള ചികിത്സകളും വിവിധതരത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടിവരും.

ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ആയുര്‍വേദ പ്രതിരോധ ഔഷധങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് 'അമൃതം'. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ ഗവ.ആയുര്‍വേദ ഡിസ്പെന്സറികളിലും ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.ഓണ്‍ലൈന്‍ സംവിധാനം വഴി ഡോക്ടറോട് വിവരങ്ങള്‍ പറയുന്നതിനും ഏറ്റവും അടുത്ത സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും ഔഷധങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയാണ് 'നിരാമയ'. വാര്‍ഡ് തല സമിതികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ രോഗികള്‍ക്ക് സഹായം എത്തിക്കാനുള്ള ഈ പദ്ധതിയില്‍ സഹായകരായി മാറും. പരമാവധി ആള്‍ക്കാരെ വീട്ടിലിരുത്തുക എന്നതും ആധുനിക വിനിമയ സംവിധാനങ്ങളിലൂടെ ചികിത്സ യഥാസമയം ലഭ്യമാക്കുക എന്നതും കൂടി ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

മരുന്ന് മാത്രമല്ല ഒപ്പം നല്ല ഭക്ഷണവും നല്ല ജീവിത ശീലങ്ങളും രോഗശമനത്തെ ഉണ്ടാക്കുമെന്നു ഓര്‍ക്കുക. ഹിതമായത് ഉപയോഗിച്ചും ആവശ്യമില്ലാത്തത് ഉപേക്ഷിച്ചും മരുന്ന് കഴിക്കുമ്ബോളാണ് അസുഖം എളുപ്പം നിയന്ത്രിക്കുവാന്‍ സാധിക്കുന്നത്. സമ്ബൂര്‍ണ്ണ ആരോഗ്യം ഉണ്ടായിരിക്കുക എന്നതുവഴി രോഗങ്ങളകറ്റാനുള്ള അവസരമാണ് ആയുര്‍വേദ സ്ഥാപനങ്ങള്‍ ഒരുക്കുന്നതെന്ന് ജില്ലാ ആയുര്‍വേദ കോവിഡ്19 റെസ്പോന്‍സ് സെല്‍ അറിയിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും

English Summary: Ayur raksha clinics with disease prevention plans
Published on: 23 June 2020, 01:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now