Updated on: 4 December, 2020 11:18 PM IST

ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ, ഭാരതീയ ചികിത്സാവകുപ്പും, കോട്ടക്കൽ ഗവണ്മെന്റ് ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഡിസീസസും കോട്ടക്കൽ ആയുർവേദ കോളേജും സംയുക്തമായി ആരംഭിച്ച `കൂടെ ´- ടെലികൗൺസിലിങ് മൂന്നാഴ്ചകൾ പിന്നിടുമ്പോൾ കരുതൽ തേടിയെത്തിയത് നാലായിരത്തിലധികം ഫോൺ വിളികൾ.

ഇവർക്കുള്ള സേവനം ലഭ്യമാക്കുന്നതിനായി ആയുർവേദ മാനസികരോഗ ചികിത്സയിലും കൗൺസിലിങ്ങിലും വിദഗ്ധരായ നൂറ്റിനാല്പതോളം ഡോക്ടർമാരും എൺപതോളം മെഡിക്കൽ വിദ്യാർത്ഥികളുമാണ് `കൂടെ ´ യുടെ ഭാഗമായിരിക്കുന്നത്.

കോവിഡിന്റെ രണ്ടാം വരവോടെ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നപ്പോൾ തന്നെ, അസാധാരണമായൊരു സാഹചര്യം മുന്നിൽകണ്ട് ഈ ആശയത്തിനു രൂപം നൽകി.
ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ രോഗപ്രതിസന്ധിയെ നേരിടുമ്പോൾ സമൂഹത്തിൽ അനിവാര്യമായ ചില നിയന്ത്രണങ്ങളെ ശാരീരികമായും മാനസികമായും ഉൾക്കൊള്ളാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് `കൂടെ ´യുടെ പ്രധാന പ്രവർത്തന ലക്ഷ്യം.

ക്വാറൻടൈനിലിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച്, ഫോണിലൂടെ ബന്ധപ്പെട്ട്, അവരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ `കൂടെ ´ പ്രവർത്തകർ ശ്രമിക്കുന്നു. അവശ്യഘട്ടങ്ങളിൽ അവർക്ക് കൗൺസിലിങ് നൽകുകയും പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കേസുകൾ മാനസികാരോഗ്യ വിഭാഗം വിദഗ്ധസംഘത്തിന് കൈമാറുകയും ചെയ്യു ന്നു. അപ്രതീക്ഷിത ലോക്ക്ഡൌൺ സൃഷ്‌ടിച്ച പലതരം മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും ഈ സേവനം നൽകിവരുന്നു.

ജോലിയും വരുമാനവും ഇല്ലാതെയുള്ള സാമ്പത്തിക പ്രയാസങ്ങൾ, രോഗഭീതി, ദൂരദേശങ്ങളിൽ കഴിയുന്നവരെ കുറിച്ചുള്ള ആശങ്കകൾ തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നിരവധി വ്യക്തികളാണ് `കൂടെ ´ കൗൺസിലർമാരുടെ സഹായം തേടിയത്. അവരുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്ന ആശ്വാസവാക്കുകൾക്ക് പുറമെ, ഭക്ഷണം, വൈദ്യസഹായം എന്നിവ ഉൾപ്പെടെയുള്ള അടിയന്തിരപ്രശ്നങ്ങൾ അതാത് സ്ഥലങ്ങളിലെ ഉത്തരവാദിത്തപ്പെട്ട ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അവയ്ക്ക് പരിഹാരം കാണാനും ഈ കൂട്ടായ്മക്ക് കഴിയുന്നുണ്ട്.

English Summary: AYURVEDA DOCTORS TELE CONFERENCE
Published on: 20 April 2020, 01:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now