ആയുഷ് മാൻ ഭാരത്
കാർഡിലെ സീലോ, പ്രധാനമന്ത്രിയുടെ കത്തോ ഇല്ലെങ്കിലും 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള എല്ലാ കുടുംബങ്ങൾക്കും അർഹത ഉണ്ട്. വരുമാന സർട്ടിഫിക്കറ്റ് ശരിയാക്കി വെക്കുക.
ഏതെങ്കിലും ചികിത്സക്ക് ഗവൺമെന്റ്/പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രിയെ സമീപിക്കുമ്പോൾ മറ്റ് എല്ലാ രേഖകളോടുമൊപ്പം ഇത് കൂടി കരുതുക..
ആയുഷ് മാൻ ഭാരത്
ആരോഗ്യ പദ്ധതി ലഭ്യമാകുന്ന ആശുപത്രികളുടെ വിവരങ്ങൾ താഴെ കൊടുത്ത ലിങ്കിൽ നിന്നും അറിയാവുന്നതാണ്..
https://hospitals.pmjay.gov.in/Search/empnlWorkFlow.htm?actionFlag=ViewRegisteredHosptlsNew
റേഷൻ കാർഡിലെ അവസാന പേജിൽ RSBY, PMJY, KASP, CHIS എന്നീ സീലുകൾ ലഭിച്ചിട്ടുള്ള കുടുംബങ്ങളും, റേഷൻ കാർഡിൽ മേൽപ്പറഞ്ഞ സീലുകൾ ഇല്ലെങ്കിലും വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ള മുഴുവൻ കുടുംബങ്ങളും ,
2011ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവരും യാതൊരു പ്രീമിയവും അടക്കാതെ തന്നെ ആയുഷ് മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളാണ്..
അടുത്തുള്ള താലൂക്ക് ആശുപത്രിയിലെ കാരുണ്യ/ആയുഷ് മാൻ ഡസ്കിൽ റേഷൻ കാർഡും ആധാറുമായി സമീപിക്കുക.. അവർ പരിശോധിച്ചു അർഹതയുള്ളവർക്ക് കാർഡ് നൽകും.. ആയുഷ് മാൻ ഭാരത് കാർഡ് ലഭിക്കുന്നതിനായി 50 രൂപ വരെ ചാർജ്ജ് നൽകണം..