ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ്ബാങ്ക് എന്നീ ബാങ്കുകളുടെ ലയനം 2019 ഏപ്രില്‍ 1, 2020 ഏപ്രില്‍ 1 തീയതികളിലായി പ്രാബല്യത്തില്‍ വന്നു. മേല്‍പ്പറഞ്ഞ ബാങ്കുകളുടെ ഉപഭോക്താക്കളും അവയില്‍ അക്കൗണ്ട് ഉള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം 2021 ഏപ്രില്‍ 1 മുതല്‍ ഈ ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്ബുക്കുകളും അസാധുവാകും എന്നതാണ്.
ദേനബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചത് 2019 ഏപ്രില്‍ 1-നായിരുന്നു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും (O B C) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് (PNB) ലയിച്ചത്.
അതിന്റെ തുടര്‍ച്ചയായി സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും, ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും ചേര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും, അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കുകയുണ്ടായി. പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ഇതിനകം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, ദേനബാങ്ക് എന്നിവയുടെ നിലവിലെ ചെക്ക് ബുക്കുകള്‍ക്ക് 2021 മാര്‍ച്ച് 31 വരെയേ സാധുത ഉണ്ടായിരിക്കുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ 1 മുതല്‍ അവ അസാധുവായിത്തീരും.
അതുപോലെ തന്നെ, ലയനത്തിന് വിധേയമായ മറ്റു ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും 2021 മാര്‍ച്ച് 31 വരെ മാത്രമേ ആ ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്ബുക്കുകളും ഉപയോഗിക്കാന്‍ കഴിയൂ. ഈ ബാങ്കുകളിലെ ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്ബര്‍, ഐഎഫ്‌എസ് സി (IFSC), എംഐസിആര്‍ കോഡ്, ബ്രാഞ്ച് വിലാസം, ചെക്ക് ബുക്ക്, പാസ്ബുക്ക് എന്നിവയിലെല്ലാം മാറ്റമുണ്ടാകും. എന്നാല്‍, സിന്‍ഡിക്കേറ്റ് ബാങ്കിലെയും കാനറബാങ്കിലെയും ചെക്ക് ബുക്കുകള്‍ക്കും പാസ്ബുക്കുകള്‍ക്കും 2021 ജൂണ്‍ 30 വരെ സാധുതയുണ്ടാകും.
പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും അപ്ഡേറ്റുകളും കൃത്യമായി എസ്‌എംഎസ് ആയോ മെയില്‍ ആയോ ലഭിക്കാന്‍ ഈ ബാങ്കുകളിലെ ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ നമ്ബര്‍, വിലാസം, നോമിനീ തുടങ്ങിയ വിവരങ്ങളെല്ലാം അപ്ഡേറ്റ് ചെയ്യണം.
പുതിയ ചെക്ക്ബുക്കും പാസ്ബുക്കും ലഭിച്ചു കഴിഞ്ഞാല്‍, അക്കൗണ്ടിന്റെ ഉടമസ്ഥര്‍ മ്യൂച്വല്‍ ഫണ്ട്സ്, ട്രെയ്‌ഡിങ് അക്കൗണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, ഇന്‍കം ടാക്സ് അക്കൗണ്ട്, എഫ് ഡി/ആര്‍ ഡി, പി എഫ് അക്കൗണ്ട് തുടങ്ങിയവയിലെല്ലാം തങ്ങളുടെ പുതിയ ബാങ്കിങ് വിവരങ്ങള്‍ നല്‍കി അപ്ഡേറ്റ് ചെയ്യണം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യമായിടത്തെല്ലാം അത് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.