Updated on: 19 March, 2021 4:17 AM IST
ബാങ്കുകളുടെ ലയനപ്രക്രിയ

പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയയുടെ ഭാഗമായി, ലയിച്ച ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾ പഴയ ചെക്ക്ബുക്കുകൾ ഏപ്രിൽ ഒന്നിനകം മാറ്റിവാങ്ങണമെന്ന് നിർദേശം. പഴയ ചെക്ക്‌ബുക്ക് ഏപ്രിൽ ഒന്നിനുശേഷം ഉപയോഗിക്കാനാവില്ല. നിലവിലുള്ള ഐ.എഫ്.എസ്.സി. കോഡും മാറും.

പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് അറിയിപ്പ് നൽകിയത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുെണെറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയുമായും അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കുമായുമാണ് ലയിച്ചത്.

പഴയ ചെക്ക് ബുക്കുകൾ മാർച്ച് 31-നകം ഏത് ബാങ്കുമായിട്ടാണോ അവരുടെ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിരിക്കുന്നത്, ആ ബാങ്കുകളിലെത്തി മാറ്റിവാങ്ങണം. പുതിയ ഐ.എഫ്.എസ്.സി. കോഡറിയിക്കാൻ എസ്.എം.എസ്. സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കുമായി ലയിച്ചെങ്കിലും പുതിയ നിർദേശം ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്ക് ലഭിച്ചിട്ടില്ല.

English Summary: banks merging and exchange of cheque books by april one
Published on: 19 March 2021, 04:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now