Updated on: 12 September, 2021 9:20 PM IST
കുടുംബശ്രീയിൽ ഒരുലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ

കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള ജാമ്യമില്ലാ വായ്പയുടെ പരിധി ഇരുപത് ലക്ഷം രൂപയായി ഉയർത്തിയിരിക്കുന്നു. 20 അംഗങ്ങളടങ്ങിയ അയൽക്കൂട്ട യൂണിറ്റിലെ സ്വയം സഹായ സംഘങ്ങൾക്ക് നിലവിൽ 10 ലക്ഷം രൂപയാണ് ജാമ്യമില്ലാതെ നൽകിയിരുന്നത്.

ഒരംഗത്തിന് നേരത്തെ 50,000 രൂപ വരെയാണ് ലഭിച്ചിരുന്നത്. അതിൻറെ ഇപ്പോഴത്തെ പരിധി ഒരു ലക്ഷമായി ഉയർത്തിയിട്ടുണ്ട്. ഈ തുക ലഭിക്കണമെങ്കിൽ സ്വയംസഹായ സംരംഭങ്ങൾ വിശദമായ പദ്ധതി റിപ്പോർട്ട് ബാങ്കുകൾക്ക് നൽകണം.

അംഗങ്ങളുടെ പരസ്പര ജാമ്യമാണ് ബാങ്കുകൾ കണക്കിലെടുക്കുന്നത്. വായ്പാതുക വർദ്ധിച്ചതിനാൽ അയൽക്കൂട്ട പ്രവർത്തകർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകും. കുടുംബശ്രീക്ക് പുറമെ സർക്കാർ ഇതര സംഘടനകൾക്കും അയൽക്കൂട്ടങ്ങൾ രജിസ്റ്റർ ചെയ്തു ഈ വായ്പ നേടാവുന്നതാണ്. ദേശീയ തലത്തിൽ വനിതാ കൂട്ടായ്മകൾക്ക് ഈ വായ്പയ്ക്ക് അർഹതയുണ്ട്.

The limit of non-guaranteed loans for Kudumbasree neighborhood groups has been increased to 20 lakh. At present, self-help groups in the 20-member neighborhood unit were given Rs 10 lakh without bail.

കേരള ബാങ്ക് വനിതകളുടെ സ്വയംസഹായ സംരംഭങ്ങൾക്ക് ഇപ്പോൾ തന്നെ 20 ലക്ഷം രൂപവരെ ജാമ്യമില്ലാ വായ്പയായി നൽകുന്നുണ്ട്.

English Summary: Benefits of becoming a member of Kudumbasree Loan up to Rs. one lakh
Published on: 12 September 2021, 06:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now