പായ്ക്കിങ് മെഷീൻ വ്യവസായത്തിന്റെ ചരിത്രത്താളുകളിൽ എഴുതപ്പെടുന്നതിനൊപ്പം ഒരു സുവർണ്ണ നേട്ടം കൈവരിച്ചിരിക്കുകയാണ് ഏഷ്യൻ പായ്ക്കിംഗ് മിഷനറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.
തൃശ്ശൂരിൽ ഈയിടെ നടന്ന മെഷിനറി എക്സ്പോ 2020 ൽ "ബെസ്റ്റ് പെർഫോമർ അവാർഡ് " നേടുക വഴി ASIAN കേരളത്തിലെ ഈ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവായിരിക്കുകയാണ്.
കമ്പനിയുടെ സൗത്ത് ഇന്ത്യ മാർക്കറ്റിംഗ് മാനേജർ ( അറേബ്യൻ രാജ്യങ്ങൾ ഉൾപ്പടെ ) ആയ ശ്രീ സണ്ണി ജോസഫ് , അവാർഡ് വാങ്ങിയ സുവർണ്ണനിമിഷം അദ്ദേഹത്തിന്റെ സ്തുത്യർഹമായ സേവനതിനുള്ള ഒരു അംഗീകാരം കൂടിയാണ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ന് സൗത്ത് ഇന്ത്യയിലും വിദേശത്തും സാധാരണക്കാരന്റെ നാവിൻതുമ്പിൽവരെ പായ്ക്കിങ് മെഷിൻ എന്നതിന് " ASIAN " ഒരു അപരനാമമായി മാറിയിരിക്കുന്നു. ഭക്ഷണം, വൈദ്യം, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വിവിധ പായ്ക്കിങ് മേഖലകളിൽ അനുദിനം ചുവട് ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ് കമ്പനി.
സമ്പൂർണമായ ആട്ടോമാറ്റിക് എന്നതിനുപരി കൃത്യതയും മികവുറ്റ പ്രവർത്തനക്ഷമതയും ആണ് ഈ പാക്കിങ് മെഷീനുകളുടെ പ്രത്യേകത.
ഇത് കൂടാതെ വിശ്വാസയോഗ്യമായ, കുറ്റമറ്റ , ദീർഘകാലസേവനവുമാണ് കമ്പനിയുടെ പ്രത്യേകത.
അതുല്യമായ ഈ മികവാർന്ന പ്രവർത്തനത്തിന് കമ്പനിയുടെ സാരഥികൾക്കും,ഒപ്പം നിൽക്കുന്ന ജീവനക്കാർക്കും കൂടിയുള്ള ഒരു പുരസ്‌ക്കാരം കൂടിയാണിത്. മുന്നോട്ടുള്ള ജൈത്രയാത്രക്ക് ഊർജ്ജം പകരാൻ കഴിയുന്നത്ര അഭിമാനപൂർവ്വം ആയ നിമിഷങ്ങൾ ആയിരുന്നു ഇതെന്ന് ശ്രീ. സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
PH: 9846013980, 9495893980, 7510753980