പ്രകൃതിയില്‍ അലിഞ്ഞുചേരാത്ത റാപ്പറുകള്‍ക്ക്(wrappers) വിടപറയാം. വേഗം കേടാകുന്ന ഉത്പ്പന്നങ്ങളെ ബാക്ടീരിയയില്‍(bacteria) നിന്നും രക്ഷിക്കാം. ചൈന്നൈ ഐഐടിയിലെ(IIT Madras) ഗവേഷകരാണ് പുത്തന്‍ കണ്ടിപിടുത്തത്തിന് പേറ്റന്റ് (patent)എടുത്തിരിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി ബയോഡീഗ്രേഡബിള്‍,ആന്റി ബാക്ടീരിയല്‍ റാപ്പറാണ് (bio degradable,anti-bacterial wrappers) ഇവിടെ വികസിപ്പിച്ചിരിക്കുന്നത്. ബയോടെക്‌നോളജി വകുപ്പിലെ(biotechnology department) പ്രൊഫസര്‍ മുകേഷ് ഡോബ്‌ളെ,(Professor Mukesh Doble) റിസര്‍ച്ച് സ്‌കോളര്‍ പൂജ കുമാരി(research scholar puja kumari) എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഖരമാലിന്യം നിയന്ത്രിക്കാനും ഭക്ഷണം കേട് വരുന്നത് ഒരു പരിധി വരെ തടയാനും ഈ കണ്ടുപിടുത്തം ഉപകരിക്കുമെന്ന് ഡോബ്‌ളെ പറഞ്ഞു. റാപ്പിംഗിന് ഉപയോഗിച്ചിരിക്കുന്നത് പോളിമെറിക് ബ്ലെന്‍ഡുകളാണ്(polymeric blends) സ്റ്റാര്‍ച്ച്,പോളിവിനൈല്‍ ആള്‍ക്കഹോള്‍,സൈക്ലിക് ബീറ്റാ ഗ്ലൈക്കന്‍സ് (starch,poly vinyl alcohol, cyclic beta glycans) എന്നിവയാണ് ഈ ബ്ലെന്‍ഡുകള്‍. ഈ പോളിമറുകള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫുഡ്& ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(United States Food&Drug Administration-USFDA) അംഗീകരിച്ചതുമാണ്. നനുത്തതും വളയ്ക്കാവുന്നതും ഏകമാന കനമുള്ളതും നല്ല വ്യക്തതയുള്ളതുമാണ് ഇപ്പോള്‍ വികസിപ്പിച്ച റാപ്പര്‍.
യൂജെനോള്‍,ക്ലോറോജനിക് ആസിഡ്,ബെറ്റാനിന്‍,കുര്‍കുമിന്‍,ഗാളിക് ആസിഡ് ( eugenol,chlorogenic acid,betanin,curcumin,gallic acid)എന്നീ ആന്റി ബാക്ടീരിയല്‍ ഏജന്റുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇവ ഇന്ത്യന്‍ ഭക്ഷണത്തിലെ പ്രധാന ഇന്‍ഗ്രീഡിയന്റുകളുമാണ്. പനീറും ചിക്കനും മീറ്റും പൊതിഞ്ഞ് 4 ഡിഗ്രി ചൂടിലും 30 ഡിഗ്രി ചൂടിലും 10 ദിവസം സൂക്ഷിച്ച് പരീക്ഷണം നടത്തിയതായി ഗവേഷകര്‍ പറഞ്ഞു. 100 ശതമാനവും ബാക്ടീരിയകളെ ഒഴിവാക്കി നിര്‍ത്താന്‍ ഇതിന് സാധിച്ചു. ഒരു പരിധിവരെ കോള്‍ഡ് സ്‌റ്റോറേജ് ഇല്ലെങ്കിലും ഭക്ഷണം സൂക്ഷിക്കാന്‍ ഈ റാപ്പര്‍ ഉപകരിക്കും. പനീറിന്റെ സ്വാഭാവിക ഷെല്‍ഫ് ലൈഫ് 7 ദിവസമാണെങ്കിലും റാപ്പറില്‍ കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും എന്നത് വലിയ അഡ്വാന്റേജാണ്.
ഒരു വര്‍ഷം 300 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് വേസ്റ്റ് ഉത്പ്പാദിപ്പിക്കുന്നതില്‍ 9 ശതമാനം മാത്രമാണ് റീസൈക്കിള്‍(recycle) ചെയ്യുന്നത്. 12 ശതമാനം കത്തിച്ചു(incinerate) കളയുന്നു. ഇതില്‍ നല്ല കുറവ് വരുത്താന്‍ ഈ റാപ്പറിന്റെ വാണിജ്യഉപയോഗം കൊണ്ട് സാധിക്കും. 600 ദശലക്ഷം ആളുകള്‍ക്ക് കേടായ ഭക്ഷണം കഴിച്ചതിനാല്‍ രോഗങ്ങളുണ്ടാവുകയും 4.2 ലക്ഷം പേര്‍ മരിക്കുകയും ചെയ്യുന്നു എന്ന അവസ്ഥയില്‍ നിന്നും കരകയറുവാനും ഈ കണ്ടുപിടുത്തം ഉപകരിക്കും.
ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡേറിയസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കൂ