Updated on: 24 December, 2021 11:36 AM IST
BMRCL Recruitment 2021 Apply for various vacancies

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (BMRCL) വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ചീഫ് എഞ്ചിനീയർ, അഡീഷണൽ ചീഫ് എഞ്ചനീയർ, ഡെപ്യൂട്ടി ജനറൽ മാനേജർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡിസൈൻ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് എഞ്ചനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ആകെ 19 ഒഴിവുകളാണുള്ളത്. വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ബി.എം.ആർ.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ bmrc.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. 2022 ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

വനിത മെസഞ്ചർ തസ്തികയിലുള്ള ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു

ഒഴിവുകളുടെ വിശദവിവരങ്ങൾ

  • ചീഫ് എഞ്ചിനീയർ- 1 ഒഴിവ്
  • അഡീഷണൽ ചീഫ് എഞ്ചനീയർ/ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ- 2 ഒഴിവുകൾ
  • ഡെപ്യൂട്ടി ജനറൽ മാനേജർ (ആർക്കിടെക്ചർ)- 1 ഒഴിവ്
  • എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡിസൈൻ- 2 ഒഴിവുകൾ
  • മാനേജർ (ആർക്കിടെക്ചർ)- 1 ഒഴിവ്
  • ഡെപ്യൂട്ടി മാനേജർ (ആർക്കിടെക്ചർ)- 2 ഒഴിവുകൾ
  • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡിസൈൻ- 2 ഒഴിവുകൾ
  • അസിസ്റ്റന്റ് എഞ്ചനീയർ- ഡിസൈൻ- 3 ഒഴിവുകൾ
  • സെക്ഷൻ എഞ്ചനീയർ- 5 ഒഴിവുകൾ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും

അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും അപേക്ഷിക്കാനുള്ള പ്രായപരിധിയും മനസ്സിലാക്കാം.

തെരഞ്ഞെടുപ്പ് രീതി

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നത്.

അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും General Manager (HR), Bangalore Metro Rail Corporation Limited, III Floor, BMTC Complex, K.H. Road, Shanthinagar, Bengaluru 560027 എന്ന വിലാസത്തിലേക്ക് അയക്കുക.

English Summary: BMRCL Recruitment 2021 Apply for various vacancies
Published on: 24 December 2021, 11:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now