വനിത മെസഞ്ചർ തസ്തികയിലുള്ള ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു

Applications are invited for the vacancy of Women Messenger
ആലപ്പുഴയിൽ വനിതാ മെസഞ്ചറുടെ ഒഴിവ്. ആലപ്പുഴ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസ്സഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിൽ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നു. സ്ത്രീ ഉദ്യോഗാർഥികൾക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസായവർക്കും 25 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവരുമായ സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് ആലപ്പുഴ തത്തംപള്ളി മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം
നിയമനം ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ്. പത്താം ക്ലാസ് പാസ്സായിരിക്കണം. പ്രായം 25 വയസിനും 45 വയസിനും ഇടയ്ക്കായിരിക്കണം. സമാന ജോലിയിൽ പ്രവൃത്തിപരിചയം വേണം. ആലപ്പുഴ ജില്ലയിലുടനീളം യാത്ര ചെയ്യാൻ തയ്യാറായിരിക്കണം. താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 11ന് ആലപ്പുഴ തത്തംപള്ളി മിനി സിവിൽ സ്റ്റേഷന്റെ ആറാംനിലയിൽ എത്തുക.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-2348666 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.
English Summary: Applications are invited for the vacancy of Women Messenger
Share your comments