2020-21 വര്‍ഷത്തില്‍ കാവുകളുടെയും കണ്ടല്‍കാടുകളുടെയും സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ധന സഹായത്തിനാണ് അപേക്ഷ ക്ഷണിച്ചത്. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍, കണ്ടല്‍കാടുകള്‍ എന്നിവയുടെ ആനുകൂല്യമാണ് ലഭിക്കുക.
താല്പര്യമുള്ള തൃശൂര്‍ ജില്ലയിലെ കാവ് /കണ്ടല്‍ കാട് ഉടമസ്ഥര്‍ കാവിന്റെ / കണ്ടല്‍ കാടിന്റെ വിസ്തൃതി ,ഉടമസ്ഥത സംബന്ധിക്കുന്ന രേഖകള്‍ എന്നിവ സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, തൃശൂര്‍ -20 എന്ന വിലാസത്തില്‍ 2020 ജൂണ്‍ 15 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2320609, 8547603777, 8547603775 ( Kerala forest department invited application for Central government funded financial assistance for protection of groves and mangroves . Individulas, devaswoms and trusts can apply for the same. Those belong to Thrissur distrcit can apply before June 15,2020 to Assistant Forest Conservator, Social Forestry Division,Thrissur)
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വെട്ടുകിളി ശല്യത്തെ തടുക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ തീരുമാനം