Updated on: 17 January, 2021 1:34 PM IST
പോസ്റ്റ് മെട്രിക്

കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ : 2021 ജനുവരി 20 വരെ അപേക്ഷിക്കാം

നാഷണൽ സ്കോളർഷിപ്പ് പോർട്ടൽവഴി അപേക്ഷിക്കാവുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ നൽകാവുന്ന തീയതി ജനുവരി 20 വരെ നീട്ടി. സ്കോളർഷിപ്പുകളും നൽകുന്ന മന്ത്രാലയവും / വകുപ്പുകളും

  • സെൻട്രൽ സെക്ടർ സ്കീം ഓഫ് സ്കോളർഷിപ്പ് ഫോർ കോളേജ് ആൻഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്
    (ഹയർ എജ്യുക്കേഷൻ വകുപ്പ്)
  • പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം ഫോർ ആർ.പി.എഫ്./ആർ.പി.എസ്.എഫ്.
    (റെയിൽവേ മന്ത്രാലയം)
  • നാഷണൽ ഫെലോഷിപ്പ് ആൻഡ് സ്കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി. സ്റ്റുഡന്റ് (ട്രൈബൽ അഫയേഴ്സ് മന്ത്രാലയം)
  • ടോപ് ക്ലാസ് എജ്യുക്കേഷൻ സ്കീം ഫോർ എസ്.സി. സ്റ്റുഡന്റ്സ്
    (സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലയം)
  • ഫിനാൻഷ്യൽ അസിസ്റ്റൻസ് ഫോർ എജ്യുക്കേഷൻ ഓഫ് വാർഡ്സ് ഓഫ് ബീഡി/സിനി/ഐ.ഒ.എം.സി./എൽ.എസ്.ഡി.എം. വർക്കേഴ്സ്പോസ്റ്റ് മെട്രിക്
    (ലേബർ ആൻഡ് എംപ്ലോയ്മെന്റ് മന്ത്രാലയം)
  • പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ്;
    സ്കോളർഷിപ്പ് ഫോർ ടോപ് ക്ലാസ് എജ്യുക്കേഷൻ ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ്
    (എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് വകുപ്പ്)
  • പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം ഫോർ മൈനോറിറ്റീസ്;
    മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഫോർ പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ കോഴ്സസ്
    (മൈനോറിറ്റി അഫയേഴ്സ് മന്ത്രാലയം)
  • പ്രഗതി സ്കോളർഷിപ്പ് സ്കീം ഫോർ ഗേൾ സ്റ്റുഡന്റ്സ് ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ;
  • സാക്ഷം സ്കോളർഷിപ്പ് സ്കീം ഫോർ സ്പെഷ്യലി ഏബിൾഡ് സ്റ്റുഡന്റ്സ് (ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ
    (എ.ഐ. സി.ടി.ഇ.)
  • പി.ജി. ഇന്ദിരാഗാന്ധി സ്കോളർഷിപ്പ് ഫോർ സിംഗിൾ ഗേൾ ചൈൽഡ്;
  • പി.ജി. സ്കോളർഷിപ്പ് ഫോർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ് (ഫസ്റ്റ്, സെക്കൻഡ്);
  • പി.ജി. സ്കോളർഷിപ്പ് സ്കീം ഫോർ എസ്.സി./എസ്.ടി. സ്റ്റുഡന്റ്സ് ഫോർ പർസ്യൂയിങ് പ്രൊഫഷണൽ കോഴ്സസ് (യു.ജി.സി.)
  • സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത് ഏതൊരു വിദ്യാര്‍ഥിക്കും അഭിമാനമാണ്. അതിലൂടെ ലക്ഷ്യബോധവും ആത്മവിശ്വാസവും ഏറെ വര്‍ധിക്കും. എന്നാല്‍ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ എവിടെനിന്ന് അറിയാം എന്നതാണ് പ്രശ്‌നം..

    ആരൊക്കെയാണ് സ്‌കോളര്‍ഷിപ്പു നല്‍കുന്നത് ? വിവരങ്ങള്‍ എവിടെനിന്നു ലഭിക്കും ? എങ്ങനെ അപേക്ഷിക്കണം ?

    അര്‍ഹരായവര്‍ക്ക് യഥാസമയം സ്‌കോളര്‍ഷിപ്പ് ലഭ്യക്കാൻ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി.).

    Website : https://scholarships.gov.in

  • കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകളും ബന്ധപ്പെട്ട സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ വിദ്യാര്‍ഥികളിലെത്തും. ഡിജിറ്റൽ_ഇന്ത്യയുടെയും നാഷണല്‍ ഇ ഗവേണന്‍സ് പ്ലാനിന്റെയും ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കിയത്.

    വിവിധ മന്ത്രാലയങ്ങള്‍ നൽകുന്ന സ്‌കോളര്‍ഷിപ്പുകള്‍ സുതാര്യവും ലളിതവുമാക്കി ഉത്തരവാദിത്വത്തോടെ വിദ്യാര്‍ഥികളിലെത്തിക്കുകയാണ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ചെയ്യുന്നത്. സ്‌കോളര്‍ഷിപ്പുകള്‍ ഒറ്റക്കുടക്കീഴില്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാന്‍ പോര്‍ട്ടല്‍ സഹായിക്കും.

  • അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിച്ച് പരിശോധനയ്ക്കുശേഷം യോഗ്യരായ വിദ്യാര്‍ഥിയുടെ അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുകയെത്തും.. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നൽകുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിവരങ്ങളെല്ലാം പോര്‍ട്ടലിലൂടെ അറിയാം. ഏതൊക്കെ സ്‌കോളര്‍ഷിപ്പുകള്‍, അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം തുടങ്ങിയ വിവരങ്ങളും ലഭിക്കും.

  • നടപടിക്രമം

    ആദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.. ശേഷം വിദ്യാര്‍ഥികള്‍ക്ക് ഒരു സ്ഥിരം ഐഡി ലഭിക്കും.. ഇതാണ് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്.. അപേക്ഷിച്ചതിന് ശേഷമുള്ള ഓരോ വിവരവും വിദ്യാര്‍ഥിക്ക് വെബ്‌സൈറ്റിലൂടെ അറിയാം..

    ഐഡി ഉപയോഗിച്ച് അപേക്ഷ സ്വീകരിച്ചോ തള്ളിക്കളഞ്ഞോ എന്നും അറിയാം.. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പോര്‍ട്ടലിലൂടെ നേരിട്ട് നൽകാം.. അല്ലെങ്കില്‍ നോഡല്‍ ഓഫീസറെ സമീപിക്കാം.. കൂടാതെ പരാതിയില്‍ എന്തു തീരുമാനമെടുത്തു എന്നറിയാനും സംവിധാനമുണ്ട്..

  • ഏതെല്ലാം സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരാണെന്നും മനസ്സിലാക്കാം.. ഇതുവരെ 16,17,084 വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്‍.എസ്.പി.യില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 15,93,175 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ചെയ്യുകയും 54,89,011 വിദ്യാര്‍ഥികള്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്..

    മറ്റ്_നിബന്ധനകൾ

    അപേക്ഷകര്‍ക്ക് ആധാര്‍ കാര്‍ഡും ദേശസാത്കൃത ബാങ്കില്‍ അക്കൗണ്ടും നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി മൊബൈല്‍ നമ്പറും വേണം. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.

  • അപേക്ഷിക്കുന്ന സമയത്ത് നല്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്. കോഡ്, ബാങ്കിന്റെ പേര് അടക്കമുള്ള വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണം. ഇവ തെറ്റിയാല്‍ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കില്ല. ഫോട്ടോയും വിദ്യാര്‍ഥിയുടെ യോഗ്യത അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ചെയ്ത് സമര്‍പ്പിക്കണം.

അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായാല്‍ പ്രിന്റ് എടുത്തു സൂക്ഷിക്കുക.. ദേശസാത്കൃത ബാങ്കുകളില്‍ മാത്രം സ്‌കോളര്‍ഷിപ്പിനായി അക്കൗണ്ട് തുറക്കുക.. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെയും ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് പണം നല്‍കുന്നതിലൂടെയും അര്‍ഹതപ്പെട്ട വിദ്യാര്‍ഥിക്ക് വേഗത്തില്‍ സേവനംലഭിക്കും.. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിദ്യാര്‍ഥികളുടെയും പൂര്‍ണവിവരങ്ങള്‍ എന്‍.എസ്.പി.യിലൂടെ മന്ത്രാലയങ്ങള്‍ക്ക് ലഭിക്കും.

English Summary: Central Government Scholarships: Apply till 20th January 2021 The date of online application for various scholarships applied through national scholarship portal has been extended till January 20.
Published on: 17 January 2021, 01:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now