പെൺകുട്ടികൾക്കുള്ള സ്കോളര്‍ഷിപ്പ്: അവസാന തിയ്യതി ഒക്ടോബർ 30

ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പ്
ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികൾക്കുള്ള ദേശീയ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മൗലാനാ ആസാദ് എജുക്കേഷന്‍ നല്കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30/10/2020
9,10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 5000 രൂപ
11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 6000 രൂപ.
മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചവരുമായിരിക്കണം.
വാര്‍ഷികവരുമാനം 2 ലക്ഷത്തില്‍ കുറവായിരിക്കണം. (വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്)
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒരാൾ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കും.
അപേക്ഷ സമർപ്പണത്തിന് ശേഷം വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വെരിഫിക്കേഷൻ ഫോം സ്കൂൾ പ്രിൻസിപ്പാലിനെക്കൊണ്ട് വെരിഫൈ/അറ്റസ്റ്റ് ചെയ്ത് അപ്പ്ലോഡ് ചെയ്യണം.
Ph: 9188286121
English Summary: girl scholarship for women kjaroct0620
Share your comments