വിദ്യാര്‍ത്ഥികളിലും കുട്ടികളിലും കര്‍ഷകവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കാര്‍ഷിക സ്വയംപര്യാപ്തമായ ഒരു കര്‍ഷക കേരളം കെട്ടിപ്പെടുക്കുന്നതിനുവേണ്ടിയുളള സി.എഫ്.സി.സി. യുടെ പദ്ധതിയുടെ ഭാഗമാണ് മികച്ച ബാലകര്‍ഷകനുള്ള കര്‍ഷകമിത്ര അവാര്‍ഡ്.
സി.എഫ്.സി.സി. യുടെ പ്രഥമ ബാലകര്‍ഷകനുള്ള കര്‍ഷകമിത്ര അവാര്‍ഡിന് പാലക്കാട് പല്ലാവൂര്‍ സ്വദേശിയായ പല്ലാവൂര്‍ ശ്രീകുമാറിന്റെ മകനും 8 ക്ലാസ് വിദ്യാര്‍ത്ഥിയും ഒരു ഇടയ്ക്ക കലാകാരനുമായ ആദിത്യന്‍ ശ്രീകുമാര്‍ അര്‍ഹനായി. ചെറുപ്പമുതലെ മണ്ണിനെയും പ്രകൃതിയെയും ഏറെ സ്‌നേഹിച്ച ആദിത്യന്‍ തന്റെ പരിമിതമായ കഴിവിലും പരിതസ്ഥിതിയിലും നിന്നുകൊണ്ട് കാര്‍ഷിക മൃഗപരിപാലന മേഖലകളില്‍ മുഴുകിയിരുന്നു.
മുതിര്‍ന്ന കര്‍ഷകരോട് ഏറെ സ്‌നേഹംപുലര്‍ത്തിയ ആദിത്യന്‍ അവരുടെ കര്‍ഷക വൃത്തിയെ വളരെ തന്മയത്തത്തോടെയും ഗൗരവത്തോടെയും നോക്കിക്കണ്ടുകൊണ്ട് തന്റെ ജീവിതത്തിലേക്ക് അത് പ്രാവര്‍ത്തികമാക്കി്. തന്റെ മകന്റെ ഈ കൃഷി താല്‍പ്പര്യത്തെ വിലമതിച്ച രക്ഷിതാക്കള്‍ സര്‍വ്വതാ സഹകരണത്തോടെ ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ അവനോടൊപ്പം കൂടുതല്‍ ചേര്‍ന്ന് നിന്ന് സാഹചര്യങ്ങളെ ക്രമപ്പെടുത്തിക്കൊടുത്തു.
2 പശുക്കളും പുതുതായി തുടങ്ങിയ 1 ഏക്കര്‍പ്പാടത്തെ നെല്ല്കൃഷിയും 50 ഓളം മുട്ടക്കോഴികളും ഒക്കെയായി ആദിത്യന്‍ തന്റെ കര്‍ഷക സമസ്യ ആരംഭിച്ചുക്കഴിഞ്ഞു. നാളത്തെ സുഭി്ക്ഷ കേരളത്തിന് പുതിയ അധ്യായം രചിക്കാന്‍ സുഹൃത്തുക്കള്‍ക്ക് മാതൃകയാകാന്‍ സര്‍വ്വോപരി കര്‍ഷക സ്വയംപര്യാപ്തതയുടെ വക്തവും പ്രചാരകനുമാകന്‍.
ആദിത്യന്‍ ഓരോ പുതിയ തലമുറയ്ക്കും മാതൃകയാണ്. കളിയിലൂടെയും ചിരിയിലൂടെയും കാലംകടന്നുപോയപ്പോള്‍ അല്‍പം കാര്യത്തിലേക്കുംകൂടി ആ കുഞ്ഞുമനസ്സ് ശ്രദ്ധചെലുത്തുന്നു. അത് അനാവശ്യ ആകലതയിലേക്കല്ല നിലനില്‍പ്പിന്റെ ആവശ്യകതയിലേക്ക് ആണ് എന്നത് ഏറെ പ്രത്യാശ നല്‍കുന്നു.