News
മികച്ച ഗവേഷകർക്കുള്ള അവാർഡ് സിടിസിആർഐയിലെ ആറ് ശാസ്ത്രജ്ഞർക്ക് ലഭിച്ചു

ജൈവകൃഷി ശൃംഖലാ പദ്ധതിയുടെ മികച്ച ഗവേഷകർക്കുള്ള അവാർഡ് സിടിസിആർഐയിലെ ആറ് ശാസ്ത്രജ്ഞർക്ക് ലഭിച്ചു. ഡോ. ജി സുജയുടെ നേതൃത്വത്തിലുള്ള ടീമിൽ ഡോ. ജി.ബിജു, ഡോ. എസ്.എസ്.വീണ, ഡോ.എസ്.സുനിത,
ഡോ. എ.എൻ ജ്യോതി, ഡോ.എം.എൻ ഷീല എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. കിഴങ്ങുവിളകൾക്കും വിള സമ്പ്രദായങ്ങൾക്കും ശാസ്ത്രീയ ജൈവകൃഷി പാക്കേജുകൾ വികസിപ്പിച്ച് പ്രചരിപ്പിച്ചതാണ് അവാർഡിന് അർഹരാക്കിയത്.
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ മീറത്തിൽ രണ്ടു ദിവസമായി നടന്ന വാർഷിക ഗ്രൂപ്പ്
മീറ്റിങ്ങിൽ ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.എസ് കെ ചൗധരി അവാർഡ്
സമ്മാനിച്ചു.
English Summary: six scientists award
Share your comments