Updated on: 4 December, 2020 11:19 PM IST
ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 1ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാര്‍ 2020-21 സാമ്പത്തിക വര്‍ഷം ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയില്‍ ഇടുക്കി ജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 1ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. Chakkupallam Grama Panchayat in Idukki district has been selected for the Kshiragram project implemented by the State Government through the Dairy Development Department for the financial year 2020-21. Chief Minister Pinarayi Vijayan will inaugurate the Kshiragram project at the state level on October 1 at 3 pm via video conference. വനം-മൃഗസംരക്ഷണം -ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ. രാജു അദ്ധ്യക്ഷത വഹിക്കും. പദ്ധതിയുടെ ചക്കുപള്ളം ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഇതേ സമയം അണക്കര സാന്തോം പാരീഷ് ഹാളില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജു അധ്യക്ഷത വഹിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജിജാ സി കൃഷ്ണന്‍ പദ്ധതി വിശദീകരിക്കും. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജോര്‍ജ്ജ് എം.എല്‍ സ്വാഗതവും അസി. ഡയറക്ടര്‍ ട്രീസാ തോമസ് നന്ദിയും പറയും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഇരവിപേരൂരിൽ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചു

#farmer#agriculture#Krishi#FTB#Krishijagran

English Summary: Chakkupallam Grama Panchayat of Idukki district has been selected for the Ksheeragram project-kjkbbsep3020
Published on: 30 September 2020, 04:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now