പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ എട്ടാം ഗഡുവിനായി രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത വന്നിട്ടുണ്ട് എന്തെന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ Rft ല്‍ ഒപ്പിട്ടു. ഇതിനര്‍ത്ഥം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ ഉടന്‍ തന്നെ എത്തും എന്നതാണ്.
ഇനി നിങ്ങളും ഒരു കൃഷിക്കാരനാണെങ്കില്‍ PM Kisan പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സ്റ്റാറ്റസ് ഉടന്‍തന്നെ പരിശോധിക്കുക. നിങ്ങളുടെ സ്റ്റാറ്റസില്‍ Rft Signed by State For 8th Installment എന്ന് എഴുതി വരുന്നുണ്ടെകില്‍ നിങ്ങള്‍ക്കും ഉടന് തന്നെ 2000 രൂപ ഗഡു ലഭിക്കും.
സ്റ്റാറ്റസ് പരിശോധിക്കേണ്ട വിധം
സ്റ്റാറ്റസ് പരിശോധിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ നിങ്ങളുടെ സ്റ്റാറ്റസ് എങ്ങനെ എളുപ്പത്തില്‍ പരിശോധിക്കാമെന്ന് ഇവിടെ ശ്രദ്ധിക്കുക..
1. ആദ്യമായി നിങ്ങള്‍ PM Kisan ന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://pmkisan.gov.in/ തുറക്കുക
2. വലതുവശത്തായി 'Farmers Corner' എന്ന ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാം.
3. ശേഷം 'Beneficiary Status' എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക, അപ്പോള്‍ തന്നെ ഒരു പുതിയ പേജ് തുറക്കും.
4. ഈ പുതിയ പേജില്‍ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ എന്നിവയില്‍ നിന്ന് ഏതെങ്കിലും ഓപ്ഷന്‍ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക
5. തുടര്‍ന്ന് 'Get Data' ക്ലിക്കുചെയ്യുക
6 . ക്ലിക്കു ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ എല്ലാ ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എപ്പോഴാണ് നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇന്‍സ്റ്റാള്‍മെന്റ് വന്നതെന്നും അത് നിങ്ങളുടെ ഏത് ബാങ്ക് അക്കൗണ്ടിലാണ് ക്രെഡിറ്റ് ആയതെന്നും അറിയാന്‍ കഴിയും.
7. ഇവിടെത്തന്നെ നിങ്ങളുടെ എട്ടാം ഗഡുവിന്റെ സ്റ്റാറ്റസും അറിയാന്‍ കഴിയും.
സ്റ്റാറ്റസിന്റെ അര്‍ത്ഥം അറിയാം
നിങ്ങളുടെ സ്റ്റാറ്റസിന് മുന്നില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളുടെ അര്‍ത്ഥം എന്താണ് എന്നറിയാം..
1. സംസ്ഥാനത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നു (Waiting for approval by state)
ഇനി നിങ്ങളുടെ സ്റ്റാറ്റസിന് മുന്നില്‍ Waiting for approval by state എന്നാണെങ്കില്‍ മനസിലാക്കേണ്ടത് 2000 രൂപ ലഭിക്കുന്നതില്‍ ചെറിയ കാലതാമസമുണ്ടാകുമെന്നാണ്. കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിങ്ങളുടെ നിങ്ങളുടെ ഗഡുക്കള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല എന്നാണ്. നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം നല്‍കിയ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചതിനുശേഷമായിരിക്കും RFT Sign ചെയ്ത് കേന്ദ്രത്തിലേക്ക് അയക്കുന്നത്.
2. സംസ്ഥാന സര്‍ക്കാര്‍ Rft Sign ചെയ്തു (Rft Signed by State Government)
ഇനി നിങ്ങളുടെ സ്റ്റാറ്റസിന് മുന്നില്‍ Rft Signed by State Government എന്നാണെങ്കില്‍ അതിനര്‍ത്ഥം 'ഗുണഭോക്താവിന്റെ ഡാറ്റ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചു, അത് ശരിയാണെന്ന് കണ്ടെത്തി. ഇതിനുശേഷം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കും. ഇവിടെ Rft യുടെ പൂര്‍ണ്ണരൂപം Request For Transfer എന്നാണ്. അതായത് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ഉടന്‍ വരുമെന്നര്‍ത്ഥം.
3. എഫ്‌ടിഒ ജനറേറ്റുചെയ്‌തു, പേയ്‌മെന്റ് സ്ഥിരീകരണം ശേഷിക്കുന്നു (FTO is Generated and Payment confirmation is pending)
ഇതിനര്‍ത്ഥം നിങ്ങളുടെ ഇന്‍സ്റ്റാള്‍മെന്റ് ഉടന്‍ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. ഗുണഭോക്താവിന്റെ ആധാര്‍ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ ബാങ്കിന്റെ ഐഎഫ്‌എസ്സി കോഡ് ഉള്‍പ്പെടെയുള്ള മറ്റ് വിശദാംശങ്ങള്‍ എന്നിവയുടെ കൃത്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തി. നിങ്ങളുടെ ഇന്‍സ്റ്റാള്‍മെന്റ് തുക തയ്യാറാണ് കൂടാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്. FTO യുടെ പൂര്‍ണ്ണരൂപം Fund Transfer Order എന്നാണ്.