Updated on: 19 February, 2021 1:00 PM IST
ബനാന ആന്‍ഡ് ഹണി പാര്‍ക്ക് : ഉദ്ഘാടനം ഇന്ന്

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു വേണ്ടി കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ കണ്ണാറ മോഡല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഫാമില്‍ സ്ഥാപിക്കുന്ന ബനാന ആന്റ് ഹണി പാര്‍ക്ക് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19) വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും.

Chief Minister Pinarayi Vijayan will inaugurate the Banana and Honey Park building complex to be set up by the Kerala Agro Industries Corporation at the Kannur Model Horticulture Farm on behalf of the Department of Agricultural Development and Agrarian Welfare today (February 19) at 4 pm online. Agriculture Minister VS Sunilkumar will preside over the function. The CM will also inaugurate the Kerala Karshaka Kshemanidi membership distribution.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഇതോടൊപ്പം കേരള കര്‍ഷക ക്ഷേമനിധി അംഗത്വ വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

തനത് കാര്‍ഷിക വിളകളുടെ മൂല്യവര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനും അതുവഴി കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനുമായാണ് സംസ്ഥാനത്ത് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്.

ലോകോത്തര നിലവാരത്തിലുള്ള അത്യാധുനികമായ യന്ത്രങ്ങളുപയോഗിച്ച് വാഴപ്പഴം, തേന്‍ എന്നിവ സംസ്‌കരിച്ച് ദേശീയ അന്തര്‍ദേശീയ വിപണിയില്‍ കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങളായി വിപണനം ചെയ്യുകയാണ് ലക്ഷ്യം.കിഫ്ബിയുടെ 25 കോടിരൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി ബനാന ആന്‍ഡ് ഹണി പാര്‍ക്ക് നിലവില്‍ വരുന്നത്.

തേന്‍ വാഴ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് ഈ പദ്ധതി. നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാനയുടെയും കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന്റെയും സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ബനാന ആന്‍ഡ് ഹണി പാര്‍ക്കിന്റെ പദ്ധതി വിശദീകരണം അഗ്രികള്‍ച്ചര്‍ പ്രിന്‍സിപ്പാള്‍ സെക്രട്ടറി ഇഷിത റോയും, കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് പദ്ധതി വിശദീകരണം കേരള കാര്‍ഷിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഡോ പി രാജേന്ദ്രനും നിര്‍വഹിക്കും.

ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍, തൃശൂര്‍ എം പി ടി എന്‍ പ്രതാപന്‍, ജില്ലയിലെ എംഎല്‍എമാര്‍, മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുക്കും

English Summary: Chief Minister Pinarayi Vijayan will inaugurate the Banana and Honey Park building complex to be set up by the Kerala Agro Industries Corporation at the Kannur Model Horticulture Farm
Published on: 19 February 2021, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now