എല്ലാവരെയും കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പുതിയ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. സമൂഹത്തെ കൃഷി മുറ്റത്തേക്ക് ഇറക്കുവാൻ കൃഷി വകുപ്പ് ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗ്യചിഹ്നം ചില്ലു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അണ്ണാൻ കുഞ്ഞാണ്. അണ്ണാറക്കണ്ണനെ പോലെ തന്നാലായത് ഓരോരുത്തരും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വില കൂടുന്നു - അറിയാം ഇന്നത്തെ വിപണി നിലവാരം
ഓരോ വ്യക്തിയും തന്നാൽ കഴിയുന്ന വിധം ലഭ്യമായ സ്ഥലത്ത് കൃഷി ചെയ്യുക എന്നതാണ് വിഷരഹിത ഭക്ഷണം ഉറപ്പുവരുത്താനുള്ള ഏകമാർഗ്ഗം. ഈ ലക്ഷ്യമാണ് പദ്ധതിയുടെ അടിസ്ഥാനം.ചില്ലുവിനെ ആനിമേഷൻ സഹായത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്നത് ദീപക് മൗത്താട്ടിലാണ്. മൂന്നുവർഷമായി കൃഷി ജാഗരൺ മലയാളം ഡിസൈൻ ചെയ്യുന്നത് അദ്ദേഹമാണ്. കഴിഞ്ഞ 20 വർഷമായി ഡിസൈനിംഗ് രംഗത്ത് പ്രവർത്തിച്ചു വരികയാണ് ദീപക് മൗത്താട്ടിൽ. അദ്ദേഹം മികച്ച ഒരു ചിത്രകാരൻ കൂടിയാണ്. കൂടാതെ മണൽ ശില്പങ്ങളും രൂപകൽപ്പന ചെയ്യുന്നു. ഇതിനോടകംതന്നെ കേരളത്തിന്റെ കടലോരങ്ങളിൽ നൂറോളം മണൽ ശില്പങ്ങൾ അദ്ദേഹത്തിന്റെ കരവിരുതിൽ പിറവിയെടുതിരിക്കുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരാണ് ജന്മദേശം. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു. ഭാര്യ അമ്പിളി, മക്കൾ ആവണി (5), കൃഷ്ണവേണി (10)
പദ്ധതി ലക്ഷ്യങ്ങൾ
ഒരു സെൻറ് സ്ഥലത്ത് പച്ചക്കറി കൃഷി, മട്ടുപ്പാവിലെ കൃഷി, വീട്ടുവളപ്പിലെ പോഷക തോട്ടം, മഴ മറ കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ കുടുംബങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കിസാന്‍ മേള ഇന്ന്; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
വാർഡ് തലം മുതൽ ജില്ലാ തലം വരെ കർഷകർ ഉൾപ്പെടുന്ന പ്രത്യേകം നിർവഹണ സമിതി ആയിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടം മുതലുള്ള മോണിറ്ററിങ്. സംസ്ഥാനതല ഉദ്ഘാടനം പിണറായി വിജയൻ കഴിഞ്ഞദിവസം നിർവഹിച്ചിരുന്നു. ഏറ്റവും പരിമിതമായ സ്ഥലത്ത് പോലും മികച്ച രീതിയിൽ കൃഷിയിറക്കുക എന്ന ലക്ഷ്യം ഭക്ഷ്യ സ്വയം പര്യാപ്തത എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ കാരണമായിത്തീരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Little squirrel, popularly known as Chillu, is the icon of this project started by the Department of Agriculture to bring the community down to the farm yard.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വലിയ പ്രചാരണ പരിപാടികളാണ് കുടുംബങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുവാൻ കൃഷിവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത മാത്രമല്ല സുരക്ഷിത ഭക്ഷണവും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയില്‍ നൂറുമേനി കൊയ്ത് എറണാകുളം ജില്ല; കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയത് 1,48,801 ഹെക്ടറില്‍