1. Livestock & Aqua

ഓമനത്തമുള്ള കുഞ്ഞൻ ഷുഗർ ഗ്ലൈഡർ (Sugar Glider)

കാഴ്ച്ചയിൽ അണ്ണാനെ പോലെ പുറത്ത് വരകളുള്ള ഇവയുടെ ശരീര രോമങ്ങൾ കമ്പിളിപ്പുതപ്പ് പോലെയാണ് . കണ്ണുകൾ ഉരുണ്ട് പുറത്തേക്ക് തള്ളി മനോഹരമായി നിൽക്കും. വായുവിലൂടെ ചാടി പറക്കാൻ ഇവയ്ക്ക് കഴിവുണ്ട്. മരപ്പൊത്തുകളിൽ താമസിക്കുകയും കൂട്ടമായി ജീവിക്കുകയും ചെയ്യുന്ന ഇവർ പകൽ ഉറങ്ങുകയും രാത്രിയിൽ പുറത്തേക്ക് ഇറങ്ങാൻ ഇഷ്ടമുള്ളവരുമാണ്.The body hairs are like a blanket, with stripes on the outside like the eyes in appearance. The eyes roll out and stand out beautifully. They have the ability to jump through the air. They live in wooded areas and live in groups and prefer to sleep during the day and go out at night.

K B Bainda
sugar glider
sugar glider

ചെറുതും, ഓമനത്തമുള്ളതും, പെററ്സ് ആയി വളർത്തുന്നതുമായ ഷുഗർ ഗ്ലൈഡർ പ്രധാനമായും ആസ്ത്രേലിയൻ, ന്യൂ ഗിനിയൻ ദേശക്കാരാണ് കൂടാതെ ഇന്തോനേഷ്യയിലെ ചില ദീപുകളിലും കാണപ്പെടുന്നു .കൈ വിരലിൽ കൊണ്ട് നടക്കാൻ കഴിയുന്നത്ര ചെറുതായ ഇതിനെ വിവിധ തരം ഓമന മൃഗങ്ങളെ ഇണക്കി വളർത്തുന്നവർക്കു വളരെ പ്രിയപ്പെട്ടതാണ്.

മധുരം ഇഷ്ടപ്പെടുന്നതിനാലാണ് ഇവയെ ഷുഗർ ഗ്ലൈഡർ എന്ന് വിളിക്കുന്നത്. കാഴ്ച്ചയിൽ അണ്ണാനെ പോലെയാണങ്കിലും ഇവ അണ്ണാൻ വർഗ്ഗമല്ല മാർസൂപ്പോലിയ വർഗ്ഗത്തിൽ പെട്ടവയാണ് കുട്ടികളെ ഇവ കങ്കാരുവിനെപ്പോലെ ഉദരസഞ്ചിയിൽ കൊണ്ടു നടക്കും. പഞ്ചസാര ലായനി , അമൃത് തുടങ്ങിയ മധുര ഭക്ഷണങ്ങളോടുള്ള താല്പര്യവും പറക്കുന്ന അണ്ണാൻ പോലെ വായുവിലൂടെ സഞ്ചരിക്കാനുള്ള കഴിവുമുണ്ട് ഇതിന്. മധുര ഭക്ഷണം ചെറിയ പാത്രത്തിൽ വച്ച് കൊടുത്താൽ മുൻകാലുകൾ കൊണ്ട് പാത്രം എടുത്തു പിടിച്ചാണ് മധുര ലായനി ഇത് നക്കി കുടിക്കുക.

മാർസൂപ്പോലിയ

സസ്തനികങ്ങളുടെ ഉപഗോത്രമാണ് മാർസൂപ്പേലിയ. ഉദര സഞ്ചിയുള്ള ഇവ പ്രധാനമായും ആസ്ത്രേലിയയിലും പിന്നെ അമേരിക്കയിലും കാണുന്നു. ഇതിലെ മിക്കവാറും ജീവികൾക്കും ഉദരസഞ്ചിയുണ്ട്.കങ്കാരു,ഒപ്പോസം, കോല,വാലാബി എന്നിവയും ഈ ഗോത്രത്തിലെ ജീവികളാണ്. ഇവ പൂർണ്ണവളർച്ചയെത്താത്ത കുഞ്ഞുങ്ങളെയാണ് പ്രസവിക്കുന്നത്. കുഞ്ഞ് സഞ്ചിയിൽ കിടന്ന് മുലപ്പാൽ കുടിച്ച് വളർച്ചയെത്തും. ഇവയിലെ 70 ശതമാനത്തോളം വർഗ്ഗങ്ങളും ആസ്ത്രേലിയ, ന്യൂ ഗിനിയ അവയുടെ അടുത്തുള്ള ദ്വീപുകൾ എന്നിവിടങ്ങളിൽ വസിക്കുന്നു. ബാക്കിയുള്ളവ അമേരിക്കയിലും.. .ഇവ കൂടുതലും ആയി കാണപ്പെടുന്നത് ഓസ്‌ട്രേലിയയിൽ ആണ്..നല്ല തണുപ്പ് ഉള്ള രാജ്യങ്ങളിലാണ് കാണപ്പെടുക.

ഷുഗർ ഗ്ലൈഡർ പെറ്റ്സ്

ഇണക്കിയെടുത്താൽ വളരെ രസകരമാണ്. ഏതൊരാളെയും ആകർഷിക്കുന്ന ഓമനത്തമാണ് ഇവർക്ക്. ഇണങ്ങാത്ത ഷുഗർ ഗ്ലൈഡർ കൂർത്ത പല്ലുകളും നഖങ്ങളും കൊണ്ട് ആക്രമിക്കാൻ സാധ്യതയുണ്ട്. ഇവയെ വളർത്തുന്നത്കൊണ്ട് മനുഷ്യർക്ക് വിഷ ബാധ പോലുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. ചാടി നടക്കാൻ ഇഷ്ടമുള്ളവയായതിനാൽ വലിയ കൂട് ഇവർക്കായി ഒരുക്കേണ്ടതാണ് മധുരമുള്ളവ ഇഷ്ടഭക്ഷണമാണ്. തേൻ, ബേബി സെർലാക്ക്, ഫ്രൂട്ട്സ്, കാരറ്റ് , കുക്കുമ്പർ, ചെറു പ്രാണികൾ, ചെറു പുഴുക്കൾ. ഷുഗർ ഗ്ലൈഡറിന് ഇന്ത്യൻ വിപണിയിൽ പ്രായമനുസരിച്ച് ജോടിക്ക് 16000 മുതൽ 22000 വരെ വില വരുന്നു

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഓമന മൃഗങ്ങളെ കൊണ്ടുനടക്കാൻ സ്പെഷൽ ബാക്ക് പാക്കുകൾ

#Pets#Farmer#Agriculture#Krishi

English Summary: Adorable baby sugar glider

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds