1. Farm Tips

ചെറു ചേമ്പും വെട്ടു ചേമ്പും കൃഷിയിറക്കാം, കൃഷിയിൽ തിളങ്ങാൻ ഈ നാട്ടറിവുകൾ പ്രയോഗിക്കൂ

പ്രധാനമായും ചേമ്പുകൾ രണ്ടുതരമാണ് ഉള്ളത്. ചെറു ചേമ്പും വെട്ടു ചേമ്പും. വെട്ടു ചേമ്പിന് പാൽ ചേമ്പ് എന്നും പറയാറുണ്ട്. ഇത് മേടമാസത്തിൽ ആണ് കൃഷിയിറക്കുന്നത്. ഏകദേശം ഒന്നര അടി ആഴത്തിലും ചുറ്റളവിലും കുഴികളെടുത്ത് കൃഷി ആരംഭിക്കാം.

Priyanka Menon
ചേമ്പ് മേടമാസത്തിൽ ആണ് കൃഷിയിറക്കുന്നത്.
ചേമ്പ് മേടമാസത്തിൽ ആണ് കൃഷിയിറക്കുന്നത്.

പ്രധാനമായും ചേമ്പുകൾ രണ്ടുതരമാണ് ഉള്ളത്. ചെറു ചേമ്പും വെട്ടു ചേമ്പും. വെട്ടു ചേമ്പിന് പാൽ ചേമ്പ് എന്നും പറയാറുണ്ട്. ഇത് മേടമാസത്തിൽ ആണ് കൃഷിയിറക്കുന്നത്. ഏകദേശം ഒന്നര അടി ആഴത്തിലും ചുറ്റളവിലും കുഴികളെടുത്ത് കൃഷി ആരംഭിക്കാം.

കൃഷി ഇറക്കുമ്പോൾ

വിത്തുകളാണ് കൃഷിയിറക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ കുഴികളെടുത്ത് നേരിട്ട് നടാവുന്നതാണ്. ഇതിലേക്ക് ഒരു കിലോ ചാണകവും 50 ഗ്രാം എല്ലുപൊടിയും കൂടി തടത്തിൽ ഇട്ട് കരിയില കൊണ്ട് പുതയിടണം.

നട്ട് ഏകദേശം 15 ദിവസം കഴിയുമ്പോൾ ഇട കിളക്കുവാൻ മറക്കരുത്. തടയും നടീൽ വസ്തുവായി പ്രയോജനപ്പെടുത്താം. തട ഉപയോഗിക്കുകയാണെങ്കിൽ 100 ഗ്രാം തൂക്കമുള്ള പൂളുകൾ ആകുന്നു. ഈ പൂളുകൾ പാകി കിളിർപ്പിച്ചു നടാവുന്നതാണ്. കൃഷി ഒരുക്കാൻ പോകുന്ന സ്ഥലം നന്നായി ഉഴുതുമറിച്ച് ചാലുകൾ തയ്യാറാക്കി മണ്ണ് മുകളിലാക്കി പൂളുകൾ കമിഴ്ത്തി ഇട്ട് മണ്ണ് മൂടാവുന്നതാണ്.

രണ്ടുദിവസം നനച്ചു കൊടുക്കുക. പത്താംനാൾ മുളവരും. മുള വന്ന പൂളുകൾ മണ്ണിൽനിന്ന് ഇളക്കിയെടുത്ത് കരുത്തുള്ള ഒരു മുള മാത്രം ബാക്കിനിർത്തി മറ്റുള്ളവ കളയുക. നട്ട് 15 ദിവസം കഴിയുമ്പോൾ തടകൾ നട്ട കുഴിയിൽ മണ്ണ് വലിച്ചുമാറ്റി കരിയില ഉടച്ചിട്ട് അര കിലോ ചാണകപ്പൊടി വിതറണം. വിത്ത് ആണെങ്കിലും തട ആണെങ്കിലും കാലവർഷ ആരംഭത്തിൽ പച്ച ചാണകവും ചാരവും ഇട്ട് മണ്ണ് അടുപ്പിച്ച് കൊടുക്കണം. കർക്കിടകത്തിൽ ചാരം ഇട്ട് മണ്ണ് അടുപ്പിച്ച് കൂനകൾ ആക്കി നിർത്തണം. ധനു അവസാനം വെട്ടുചേമ്പ് വിളവെടുക്കാം.

ചെറു ചേമ്പ് കൃഷി ഇറക്കാൻ ഏറ്റവും മികച്ച ദിവസം മേടം 10 ആണ്. ഇതിനെ തുലാച്ചേമ്പ് എന്ന പ്രാദേശിക പേരിൽ അറിയപ്പെടുന്നു. ഒരടി താഴ്ചയിൽ മുക്കാൽ അടി വ്യാസത്തിലും ഒറ്റ തടം വെട്ടി വിത്തുകൾ നടാവുന്നതാണ്. കുഴിയിൽ ചാണകപ്പൊടി ഇട്ട് കരിയില കൊണ്ട് പുതയിടാൻ മറക്കരുത്. ഏകദേശം പതിനഞ്ച് ദിവസം കഴിയുമ്പോൾ മുളപൊട്ടുന്നത് ആണ്. 20 ദിവസം കഴിയുമ്പോൾ കള നീക്കി 25 ഗ്രാം എല്ലുപൊടിയും മൂന്ന് കൈപ്പിടയോളം ചാണകപ്പൊടിയും ചേർത്ത് വീണ്ടും കരിയില കൊണ്ട് പുതയിട്ട് മണ്ണ് അടിപ്പിക്കണം. കാലവർഷ ആരംഭത്തിൽ വീണ്ടും പച്ചച്ചാണകവും ചവറും ഇട്ട് മണ്ണ് ചുരണ്ടി അടിപ്പിക്കണം.

May 10 is the best day to plant small sorghum. It is popularly known as Thulachemp. Seeds can be sown in a single bed at a depth of one foot and a diameter of three and a half feet. Do not forget to put cow dung in the pit and cover it with charcoal.

ഏകദേശം തുലാമാസത്തിൽ വിളവെടുക്കാവുന്നതാണ്. ജീവകങ്ങൾ ആയ എ, സി തുടങ്ങിയവയും കാൽസ്യം ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന ചേമ്പ് ആരോഗ്യദായകം ആണ്. എല്ലാവരും ചെറിയ രീതിയിലെങ്കിലും കൃഷിയിറക്കുക.

English Summary: arum or colocasia can be cultivated and apply these folk remedies to shine in the field

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds