Updated on: 4 December, 2020 11:19 PM IST
farmer

 
കേന്ദ്രകൃഷിമന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി_ഖാരിഫ്-2020
 
 സംസ്ഥാന സർക്കാർ വിജ്ഞാപനമായി ( G.O.(Rt) No.578/2020/AGRI തീയതി 25/06/2020).
 
കവറേജ് കിട്ടുന്ന വിളകൾ:


 നെല്ല്, വാഴ,കവുങ്ങ്, കുരുമുളക്, മഞ്ഞൾ,  പച്ചക്കറികളായ പടവലം,പാവൽ,പയർ, കുമ്പളം,മത്തൻ,വെള്ളരി,വെണ്ട,പച്ചമുളക്
Crops covered:
 Rice, Banana, Squash, Pepper, Turmeric, Vegetables, Pomegranate, Beans, Squash, Pumpkin, Cucumber, Venda, Green Chili


 പദ്ധതിയിൻ കീഴിൽ ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നു. ബാക്കി തുക മാത്രം കർഷകർ പ്രീമിയം തുകയായി അടച്ചാൽ മതിയാകും.വിളകളുടെ പ്രീമിയം തുകയും സർക്കാർ സബ്സിഡിയും ഇൻഷുറൻസ് തുകയും (ഹെക്ടറിൽ-247 സെൻ്റ്) താഴെ ചേർക്കുന്നു.
 
നെല്ല് - കർഷക പ്രീമിയം - 1600/-, സർക്കാർ സബ്സിഡി - 21600/- ഇൻഷുറൻസ് തുക - 80000/-
 
വാഴ- കർഷക പ്രീമിയം - 8750/- ,സർക്കാർ സബ്സിഡി - 36522.50/- ഇൻഷുറൻസ് തുക - 175000/-
 

farmers

കവുങ്ങ്- കർഷക പ്രീമിയം - 5000/- ,സർക്കാർ സബ്സിഡി - 21000/- ഇൻഷുറൻസ് തുക - 10 2750/- ,സർക്കാർ സബ്സിഡി - 11000/- ഇൻഷുറൻസ് തുക -  55000/-
 
കുരുമുളക് - കർഷക പ്രിമിയം 2500/- സർക്കാർ സബ്സിഡി 7115/- ഇൻഷുറൻസ് തുക 50000/-
 
മഞ്ഞൾ: കർഷക പ്രിമിയം 3000 സർക്കാർ സബ്സിഡി 6600/-  ഇൻഷൂറൻസ് തുക 60000/-
 
 പച്ചക്കറികൾ (പടവലം,പാവൽ,പയർ, കുമ്പളം,മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) കർഷക പ്രീമിയം - 2000/- ,സർക്കാർ സബ്സിഡി - 9600/- ഇൻഷുറൻസ് തുക - 40,000/-Vegetables (Padavalam, Powell, Beans, Kumbalam, Pumpkin, Cucumber, Venda, Green Chillies) Farmers Premium - 2000 / -, Government Subsidy - 9600 / - Insurance Amount - 40,000 / -
 
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ,ശക്തിയായ കാറ്റ് (വാഴ, കവുങ്ങ് എന്നീ വിളകൾക്ക് മാത്രം) എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. വിളയുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം  നിർണ്ണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്. കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്.
 


 പദ്ധതിയിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അത് രേഖപ്പെടുത്തുന്ന കാലാവധിയും, വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണ്ണായക തോതും, ടേം ഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥാനിലയും , സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്ക്കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.
 
കർഷകർ തങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഭൂനികുതി രശീതി, പാട്ടക്കരാർ (പാട്ടത്തിനാണ് കൃഷി ചെയ്യുന്നെതെങ്കിൽ മാത്രം) പ്രീമിയം തുകയും CSC/അക്ഷയ കേന്ദ്രം മുഖേനേയോ നേരിട്ട് ഓൺലൈനായോ (www.pmfby.gov.in) സമർപ്പിച്ച് പദ്ധതിയിൽ ചേരാവുന്നതാണ്.
 
സംശയങ്ങൾക്ക്:
9539511613
[റീജണൽ ഓഫിസർ,മലപ്പുറം]
 
കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി 31

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:50,000 രൂപ മുതൽ വിള ഇൻഷുറൻസുമായി കേരള സർക്കാർ - crop insurance

#Farmer#agro#agriculture#farm#FTB

English Summary: Climate Based Crop Insurance Scheme Kharif - 2020 Last Date 31.07.2020
Published on: 18 July 2020, 10:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now