Updated on: 13 June, 2023 9:02 AM IST
CMFRI Recruitment 2023: Vacancy of Young Professional

സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രതിമാസ വേതനം 25000 രൂപ.

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും സഹിതം fradcmfri[at]gmail[dot]com എന്ന വിലാസത്തിൽ ജൂൺ 25ന് മുമ്പായി ഇമെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).

ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റായ്‌പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവുകൾ

മെഡിക്കൽ ഓഫീസർ :താത്ക്കാലിക നിയമനം

ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിന് കീഴിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനും ഉള്ള യോഗ്യരായ ഉദ്യോഗാർഥികൾ

cru.czims@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ, ഫോൺ നമ്പർ എന്നിവ അടങ്ങിയ ബയോഡേറ്റ സഹിതം ജൂൺ 15ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 0484 2391018.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/06/2023)

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി ആർ സിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ജൂൺ 16ന് മുമ്പ് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബ്ലോക്ക് റിസോഴ്‌സ് സെൻറർ നിലമ്പൂർ, നിലമ്പൂർ പി  ഒ എന്ന വിലാസത്തിൽ അപേക്ഷക നൽകണം.

ഇ-മെയിൽ: brcnilambur@gmail.com.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ നഴ്സിംഗ്‌, പാരാമെഡിക്കൽ എന്നി വിഭാഗങ്ങളിലായി 7600 സീറ്റ് ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്

റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) ഒഴിവുണ്ട്. ജൂൺ 16 ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ.

English Summary: CMFRI Recruitment 2023: Vacancy of Young Professional
Published on: 13 June 2023, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now