1. News

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റായ്‌പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവുകൾ

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റായ്‌പുർ ഡിവിഷനിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 1033 ഒഴിവുകളാണുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.

Meera Sandeep
South East Central Railway Recruitment: Apply for 1033 Apprentice Vacancies in Raipur Division
South East Central Railway Recruitment: Apply for 1033 Apprentice Vacancies in Raipur Division

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റായ്‌പുർ ഡിവിഷനിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  വിവിധ ട്രേഡുകളിലായി 1033 ഒഴിവുകളാണുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് www.secr.indianrailways.gov.in എന്ന ഒഫീഷ്യൽ വെബ്‌സൈറ്റിൽ അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/06/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജൂൺ 22 വരെ അപേക്ഷിക്കാം

ഒഴിവുകളുടെ വിശദാംശങ്ങൾ

വെൽഡർ (ഗ്യാസ് ആൻഡ്  ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, വെൽഡർ എന്നി വിവിധ ട്രേഡുകളിലായി 1033 ഒഴിവുകളാണുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: റീജിയണൽ വിവിധ റൂറൽ ബാങ്കുകളിലായി 8612 ഓളം ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

വിദ്യാഭ്യാസ യോഗ്യത

50% മാർക്കോടെ പത്താം ക്ലാസ് ജയം; ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. മാർക്കിന്റെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ∙

പ്രായപരിധി

പ്രായം 15നും 24 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. അർഹർക്ക് ഇളവുണ്ട്.

English Summary: South East Central Railway Recruitment: Apply for 1033 Apprentice Vacancies in Raipur Division

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds