1. News

കയര്‍ഭൂവസ്ത്ര ശില്പശാല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 3,80000 ച. മീ ഭൂവസ്ത്രവിതാനത്തിന് ധാരണാപത്രം ഒപ്പിട്ടു

കയര്‍ വികസന വകുപ്പിന്റെയും കണ്ണൂര്‍ കയര്‍ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച കയര്‍ഭൂവസ്ത്ര ശില്പശാല ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു.

K B Bainda
Coir Bhoovastharm
Coir Bhoovastharm

കയര്‍ വികസന വകുപ്പിന്റെയും  കണ്ണൂര്‍ കയര്‍ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച കയര്‍ഭൂവസ്ത്ര ശില്പശാല   ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു  ഉദ്ഘാടനം ചെയ്തു.

 ശില്പശാലയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഭൂവസ്ത്ര വിധാന പദ്ധതിയില്‍ 3,80000 ച. മീ ഭൂവസ്ത്രവിതാനത്തിന് ധാരണാപത്രം ഒപ്പി്ട്ടു. മടിക്കൈ പഞ്ചായത്താണ് ആദ്യ ധാരണാ പത്രം ഒപ്പിട്ടത്.

കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത അധ്യക്ഷയായി.  കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ വി ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ കുസുമ ഹെഡ്ഗെ, വന്ദന ബലരാജ്, എ ഡി എം അതുല്‍ എസ് നാഥ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്‌മണ്യന്‍, കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് ആര്‍ ആശ  എന്നിവര്‍ സംസാരിച്ചു.

കയര്‍ഭൂവസ്ത്രം വിധാനം സാങ്കേതികവശങ്ങള്‍ എന്ന വിഷയത്തില്‍ ആലപ്പുഴ കയര്‍ ഫെഡ് മാനേജര്‍ കെ എം ഹരീഷും തൊഴിലുറപ്പും കയര്‍ഭൂവസ്ത്രം സംയോജിത പദ്ധതിയും എന്ന വിഷയത്തില്‍ കാസര്‍കോട് എം ജി എന്‍ ആര്‍ ഇ ജി എസ് ജോയിന്റ് പ്രോഗ്രാം  കോഡിനേറ്റര്‍ കെ പ്രദീപും ക്ലാസുകളെടുത്തു.

English Summary: Coir Geotextile Workshop: Local Self Government Institutions 3,80000 sq ft. Signed a memorandum of understanding for Coir geotextile

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters