Updated on: 4 December, 2020 11:18 PM IST
കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന ശില്പശാല കൊല്ലത്ത് സി.ഐ.ടി യു സംസ്ഥാന സെക്രട്ടറി Kചന്ദ്രൻ പിള്ള ഉൽഘാടനം ചെയ്യുന്നു

സംസ്ഥാനത്തെ പൊതു വിതരണ രംഗത്ത് മുൻനിരയിൽ നിൽക്കുന്ന കൺസ്യൂമർ ഫെഡറേഷന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടി കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സിഐടിയു നേതൃത്വത്തിൽ ജീവനക്കാരുടെ സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു .ഫെബ്രുവരി 13,14 തീയതികളിൽ കൊല്ലം മൺട്രോത്തുരുത്ത് സി എസ്‌ ഐ കൺവെൻഷൻ സെൻററില്‍ നടന്ന ശില്പശാല സിഐടിയു സംസ്ഥാന സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.

 

യൂണിയൻ സംസ്ഥാന പ്രസിഡൻറ് പി.നന്ദകുമാർ അധ്യക്ഷത വഹിച്ചു. കെ.എസ് എഫ് ഇ മുന്‍ എം.ഡി യും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ജനറൽ മാനേജർ പി .സി. പിള്ള ,സിഐടിയു സംസ്ഥാന നേതാക്കളായ പി എസ് മധുസൂദനൻ ,സിയാവുദീന്‍ ട്രഷറർ കെ.ഗിരീഷ് കുമാർ, കെ.എം ഷാജി എന്നിവർ സംസാരിച്ചു..

ശിൽപ്പശാലയിൽ കരട് റിപ്പോർട്ട് യൂണിയൻ ജനറൽ സെക്രട്ടറി
കെ.ജെ.ജിജു അവതരിപ്പിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ച നടത്തി.ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ വിദഗ്ധരുമായി തുടർ ചർച്ച നടത്തി സമഗ്രമാക്കി ഗവൺമെൻറിനും ബന്ധപ്പെട്ടവർക്കും നൽകാൻ തീരുമാനിച്ചു.

English Summary: consumerfed state workers meeting at kollam
Published on: 16 February 2020, 07:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now