തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ആറ്റിങ്ങൽ ആര്യങ്കോട് ബ്ലോക്ക്തല കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസുകളിൽ നിലവിലുള്ള ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ എന്ന താൽക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഈ വർഷത്തെ കരാർ നിയമനത്തിനായി ഇൻറർവ്യൂ നടത്തുന്നത്.
പദ്ധതികളുടെ ഫീൽഡ് തല നിർവഹണ ചുമതലയുള്ള ഈ തസ്തികയിലേക്ക് കൃഷി മൃഗസംരക്ഷണം, ഡയറി സയൻസ്, ഫിഷറീസ്, അഗ്രികൾച്ചർ എൻജിനീയറിങ് ഇവയിൽ എന്തെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സിൽ താഴെ പ്രായമുള്ള വരെ പരിഗണിക്കുന്നതാണ്.
Interview for the post of Atma Block Technology Manager, Kattakada Attingal Aryankode Block Level Agriculture, Thiruvananthapuram District. Applicants under the age of 45 years with a postgraduate degree in any of the following categories: Agricultural Animal Husbandry, Dairy Science, Fisheries and Agricultural Engineering will be considered for the post of Field Head of Project Management.
കൃഷി അനുബന്ധ മേഖലകളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. പ്രതിമാസ വരുമാനം 28,955 രൂപ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ അപേക്ഷയും, ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം, പ്രവർത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പ് സഹിതം തിരുവനന്തപുരം കുടപ്പനക്കുന്ന്, സിവിൽ സ്റ്റേഷൻ അഞ്ചാം നിലയിലെ ആത്മ പ്രോജക്ട് ഡയറക്ടർ മുമ്പാകെ ഈ മാസം 18 വരെ രാവിലെ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ആത്മ പ്രോജക്ട് ഡയറക്ടർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0471 2733334.