Updated on: 4 December, 2020 11:20 PM IST
ഒന്നിന് 250 രൂപയാണ് കവറിൽ കാണിച്ചിരിക്കുന്ന വില എങ്കിലും കൂടുതൽ എണ്ണം കവറുകൾ എടുത്താൽ നൂറിൽ താഴെ വിലയ്ക്ക് സാധനം കിട്ടും.

മെഡിക്കൽ ഷോപ്പുകൾ വഴി കോവിഡ് പ്രതോരോധത്തിന്റെ പേരിൽ ദില്ലിയിൽ വ്യാജ മരുന്നുകൾ പ്രചരിക്കുന്നു. വൈറസ് കാർഡ് എന്ന പേരിലുള്ള ഉൽപ്പന്നം കഴുത്തിലിട്ടു നടന്നാൽ അറുപത് ദിവസം രോഗപ്രതിരോധമുണ്ടാകുമെന്നാണ് വാഗ്ദാനം. മേൽവിലാസം പോലുമില്ലാത്ത വ്യാജമായ ഈ പ്രതിരോധ കാർഡുകളുടെ വില്പന കൂടുതലും ദില്ലിയിലെ തിരക്കുള്ള ചാന്ദ്‌നി ചൗക്കിലാണ്. If a product called a virus card is put around the neck, it promises to cure the disease for sixty days. Most of these counterfeit defense cards, which do not even have an address, are sold in the busy Chandni Chowk in Delhi. ആളുകളുടെ കഴുത്തിൽ കാർഡുകൾ കണ്ടപ്പോളാണ് മാധ്യമ സംഘങ്ങൾ അന്വേഷണം നടത്തിയത്. തിരിച്ചറിയൽ കാർഡുകൾ പോലുള്ള ഇത്തരം ടാഗ് കാർഡുകൾ കോവിഡിനെ തുരത്താനുള്ള മരുന്ന് എന്നാണ് കഴുത്തിൽ കാർഡ് അണിഞ്ഞു നടക്കുന്നവരുടെ പ്രതികരണം. വൈറസ് കാർഡ് കിട്ടുന്ന സ്ഥലവും കൃത്യമായി പറഞ്ഞു തന്നു. മാധ്യമ പ്രവർത്തകർ വിലാസം കണ്ടെത്തി അന്വേഷിച്ചപ്പോൾ ദില്ലിയിലെ മരുന്നു വിതരണം ചെയ്യുന്ന മൊത്തവ്യാപാര കേന്ദ്രത്തിലാണ് എത്തിയത്. ചെന്ന് കയറിയ കടയിൽ തന്നെ സാധനമുണ്ട്.

പത്തെണ്ണമടങ്ങിയ രണ്ടു കെട്ട് കാണിച്ചു കടയുടമ, അതിന്റെ ഗുണങ്ങൾ വിശദീകരിച്ചു. അറുപതു ദിവസം വരെ കഴുത്തിലണിഞ്ഞു നടന്നാൽ വൈറസിൽ നിന്ന് പരിരക്ഷ എന്നാണ് വാഗ്ദാനം.ഒന്നിന് 250 രൂപയാണ് കവറിൽ കാണിച്ചിരിക്കുന്ന വില എങ്കിലും കൂടുതൽ എണ്ണം കവറുകൾ എടുത്താൽ നൂറിൽ താഴെ വിലയ്ക്ക് സാധനം കിട്ടും. എന്താണ് കവറിലുള്ളത് എന്നറിയാൻ മാധ്യമ സംഘം ദില്ലിയിലെ കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസറെ ഈ കാർഡ് കാണിച്ചു.ജാതിക്കായും ഗ്രാമ്പുവും കർപ്പൂരവുമാണ് കാർഡിനുള്ളിൽ. ഹോമിയോ മെഡിക്കൽ കോളേജ് കമ്പനിയുടെ പശ്ചാത്തലവും തിരക്കി. സെവൻസ്റ്റാർ എന്റർപ്രൈസസ് ഇന്ത്യ എന്ന മേൽ വിലാസത്തിലുള്ള അന്വേഷണത്തിൽ ചെന്നെത്തിയത് സ്കൂൾ ബാഗ് നിർമ്മാണ കമ്പനിയിലാണ്. ഫോൺ നമ്പറിൽ വിളിച്ചപ്പോൾ കാർഡിനെക്കുറിച്ച് അറിയില്ല എന്നാണ് മറുപടി.ഏതായാലും ഈ കോവിഡ് കാലത്തു ഇത്തരം വ്യാജമരുന്നുകളും സന്ദേശങ്ങളും പെട്ടെന്ന് പടർന്നുപിടിക്കാനുള്ള സാദ്ധ്യതയതയുണ്ട് . പൊതു ജനങ്ങൾ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :SBI ബാങ്കുകളിൽ ജോലി നേടാം 2,000 ഒഴിവുകൾ തുടക്ക ശമ്പളം ₹27,620 മുതൽ SBI Banks,Job Vacancies

English Summary: Counterfeit drugs in Delhi in Kovid's name
Published on: 23 November 2020, 04:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now