Updated on: 26 March, 2023 9:02 AM IST
CRPF Recruitment 2023: Apply online for 9223 vacancies

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിലെ (CRPF) കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 9223 ഒഴിവുകളാണുള്ളത്.  കേരളത്തിൽ 259 ഒഴിവുണ്ട്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.crpf.gov.in ൽ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.  രാജ്യത്തെവിടെയും നിയമനം ലഭിക്കാം. പത്താം ക്ലാസ് ജയമാണ് യോഗ്യത. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/03/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 

ട്രേഡുകൾ

പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സഫായ്കരംചാരി, മേസൺ, പ്ലമർ, ഇലക്ട്രിഷ്യൻ

ബന്ധപ്പെട്ട വാർത്തകൾ: കാനഡയിലെ ഫോറിൻ സർവീസ് ഓഫീസുകളിൽ ഇന്ത്യാക്കാരെ നിയമിക്കുന്നു; പ്രതിവർഷം 54 ലക്ഷം വരെ ശമ്പളം

സ്ത്രീകൾ: ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർവുമൺ, ഹെയർ ഡ്രസർ, സഫായ്കരംചാരി.  

ശമ്പളം

പേ ലെവൽ 3 (21,700–69,100)

പ്രായപരിധി

കോൺസ്റ്റബിൾ (ഡ്രൈവർ): 2023 ഓഗസ്റ്റ് ഒന്നിന് 21–27. മറ്റു തസ്‌തികകൾക്ക്: 2023 ഓഗസ്റ്റ് ഒന്നിന് 18–23. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കും വിമുക്‌തഭടന്മാർക്കും 3 വർഷവും ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം.

യോഗ്യത

ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം വേണം. ട്രേഡ് ടെസ്‌റ്റിൽ വിജയിക്കണം. സിടി മെക്കാനിക് മോട്ടർ വെഹിക്കിൾ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു 2 വർഷ ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. സിടി ഡ്രൈവർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. 

ശാരീരിക യോഗ്യത

പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80–85 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

സ്‌ത്രീ: ഉയരം: 157 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

തിരഞ്ഞെടുപ്പ്

കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ശാരീരികക്ഷമതാപരീക്ഷ, രേഖ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും. കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷാ ഫീസ്

ജനറൽ, ഒബിസി വിഭാഗക്കാർക്കു 100 രൂപ. പട്ടികവിഭാഗക്കാർക്കും സ്‌ത്രീകൾക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ് / യുപിഐ / ക്രെഡിറ്റ് / െഡബിറ്റ് കാർഡ് മുഖേന ഫീസ് അടയ്ക്കാം.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം

English Summary: CRPF Recruitment 2023: Apply online for 9223 vacancies
Published on: 26 March 2023, 12:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now