1. News

കാനഡയിലെ ഫോറിൻ സർവീസ് ഓഫീസുകളിൽ ഇന്ത്യാക്കാരെ നിയമിക്കുന്നു; പ്രതിവർഷം 54 ലക്ഷം വരെ ശമ്പളം

കാനഡയിലെ ഫോറിൻ സർവീസ് ഓഫീസുകളിൽ തൊഴിലവസരം; ഇന്ത്യക്കാർക്കും അപേക്ഷകൾ അയക്കാവുന്നതാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഫോറിൻ സർവീസ് ഓഫീസുകളിലേക്കാണ് ജീവനക്കാരെ അന്വേഷിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കാനഡ സർക്കാരിന്റെ ഒദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Meera Sandeep
Canada hiring Indians in Foreign Service offices; Salary up to 54 lakhs per annum
Canada hiring Indians in Foreign Service offices; Salary up to 54 lakhs per annum

കാനഡയിലെ ഫോറിൻ സർവീസ് ഓഫീസുകളിൽ തൊഴിലവസരം. ഇന്ത്യക്കാർക്കും അപേക്ഷകൾ അയക്കാവുന്നതാണ്  ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഫോറിൻ സർവീസ് ഓഫീസുകളിലേക്കാണ് ജീവനക്കാരെ അന്വേഷിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കാനഡ സർക്കാരിന്റെ ഒദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ മൈഗ്രേഷൻ ഫോറിൻ സർവീസ് ഓഫീസർമാരായി നിയമിക്കും.

ബന്ധപ്പെട്ട വാർത്തകൾ: നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിലെ 598 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് emploisfp-psjobs.cfp-psc.gc.ca എന്ന വെബ്സൈര്റ് സന്ദർശിക്കണം. ഇവിടെ മൈഗ്രേഷൻ ഫോറിൻ സർവീസ് ഓഫീസർമാർ ചെയ്യേണ്ട ചുമതലകൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഫോറിൻ ആപ്ലിക്കേഷൻ പ്രോസസിങ്ങ്, റിസ്ക് അസസ്മെന്റ്, മൈഗ്രേഷൻ ഡിപ്ലോമസി ആക്റ്റിവിറ്റികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ശമ്പളം

പ്രതിവർഷം 43 ലക്ഷം രൂപ മുതൽ 54 ലക്ഷം രൂപ വരെയാണ് ശമ്പളം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/03/2023)

അവസാന തീയതി

ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 30 ആണ്.

ഓവർടൈം ജോലി ചെയ്യേണ്ടതായും വന്നേക്കാം. ഓരോ രണ്ടോ നാലോ വർഷം കൂടുമ്പോൾ പുതിയ റോളുകൾ ലഭിക്കുകയും ചെയ്യാം. ചൈന, ഇന്ത്യ, മെക്സിക്കോ, ഫിലിപ്പീൻസ്, സെനഗൽ, തുർക്കി തുടങ്ങിയ സ്ഥലങ്ങളിലെ ജീവനക്കാരെയാണ് ഐആർസിസി പ്രധാനമായും ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ ഏതെങ്കിലുമൊരു അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് ബാച്ചിലേഴ്സ് ബിരുദം പൂർത്തിയാക്കിയവർ ​ആയിരിക്കണം.

ഇവർ മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറുള്ളവരും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും മറ്റുള്ളവർക്ക് സേവനം നൽകുന്നവരും ആയിരിക്കണം. കൂടാതെ ഇവർക്ക് ഇം​ഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇല്ലാത്തവർക്ക് ഭാഷാസംബന്ധമായ കോഴ്സുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

വിദേശത്ത് ജോലി ചെയ്ത് പരിചയമുള്ളവർ, ഇം​ഗ്ലീഷും ഫ്രഞ്ചും കൂടാതെയുള്ള മറ്റൊരു ഭാഷയിൽ പ്രാവീണ്യമുള്ളവർ, പ്രസന്റേഷനുകൾ നടത്തിയുള്ള അനുഭവ പരിചയമുള്ളവർ, പ്രൊഫഷണൽ ആവശ്യങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോ​ഗിച്ചിട്ടുള്ള അനുഭവ സമ്പത്തുള്ളവർ തുടങ്ങിയവർക്ക് മുൻഗണന ഉണ്ടാകും.

English Summary: Canada hiring Indians in Foreign Service offices; Salary up to 54 lakhs per annum

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds