Updated on: 21 June, 2023 11:16 PM IST
ഗോവയിലും ബാംഗ്ലൂരിലും ലാഭേച്ഛയില്ലാതെ മികച്ച പ്രവർത്തനം കാഴ്ചവച്ച “Mission Rabies -Worldwide Veterinary Service” എന്ന സംഘടനയുമായി മൃഗസംരക്ഷണ ക്ഷീരവികന വകുപ്പ് മന്ത്രി ശ്രീമതി .ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വച്ച് മൃഗസംരക്ഷണ വകുപ്പ് 3 വർഷത്തെ കരാറിൽ ഏർപ്പെട്ടു

സംസഥാനത്തെ പേവിഷബാധ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് 22-9-2022 ന് നടന്ന സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് തീരുമാനപ്രകാരം “Mission Rabies -Worldwide Veterinary Service” സംഘടനയുമായി ‘Knowledge Partner’എന്ന നിലയിൽ സഹകരിക്കുവാൻ വകുപ്പ് തീരുമാനിക്കുകയുണ്ടായി.

ആയതിന്റെ അടിസ്ഥാനത്തിൽ ആണ് ഗോവയിലും ബാംഗ്ലൂരിലും ലാഭേച്ഛയില്ലാതെ മികച്ച പ്രവർത്തനം കാഴ്ചവച്ച “Mission Rabies -Worldwide Veterinary Service” എന്ന സംഘടനയുമായി മൃഗസംരക്ഷണ ക്ഷീരവികന വകുപ്പ് മന്ത്രി ശ്രീമതി .ജെ. ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വച്ച് മൃഗസംരക്ഷണ വകുപ്പ് 3 വർഷത്തെ കരാറിൽ ഏർപ്പെട്ടത്.

2023 സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ വകുപ്പിന്റെ പേവിഷബാധ നിയന്ത്രണ പദ്ധതിയിൽ “Mission Rabies -WVS” ന്റെ ഉപദേശവും സാങ്കേതിക സഹായവും ,തെരുവുനായ വാക്സിനേഷൻ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മൊബൈൽ ആപ്ലിക്കേഷനും ഡോഗ് ക്യാച്ചർമാർക്ക് പരിശീലനവും ലഭ്യമാകും. ഇതോടൊപ്പം “Mission Rabies-WVS ” ന്റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരങ്ങളിൽ അലഞ്ഞു നടക്കുന്ന തെരുവ് നായകളുടെ നിരീക്ഷണവും ബോധവൽക്കരണവും സാധ്യമാവും.

ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ .കെ സിന്ധുവും അസിസ്റ്റന്റ് ഡയറക്ടർ ഡോ.റോണി റെയ് ജോണും, “Mission Rabies-WVS ”സംഘടനാ പ്രതിനിധികളായ മിഷൻ റാബീസ് ഡയറക്ടർ (Education ) ഡോ. മുരുകൻ അപ്പുപിള്ള, ഡോ .ഗൗരി യേൽ ,ഡോ. ബാലാജി ചന്ദ്രശേഖർ എന്നിവരും പങ്കെടുത്തു.

English Summary: Dairy department ties up for rabies control
Published on: 21 June 2023, 11:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now