Updated on: 11 January, 2021 7:00 PM IST
DBS Bank offers digital loans

ചെറുകിട-ഇടത്തരം സംഭരങ്ങള്‍ക്ക് ലളിതമായ ഡിജിറ്റല്‍ വായ്പകള്‍ അനുവദിക്കുന്ന സംവിധാനത്തിന് ഡിബിഎസ് ബാങ്ക് തുടക്കം കുറിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗങ്ങളില്‍പ്പെട്ട സംരംഭങ്ങള്‍ക്ക് 20 കോടി രൂപ വരെയുള്ള വായ്പകളാണു നല്‍കുക. 

Bank statement, upload ചെയ്തുകൊണ്ട് ഓണ്‍ലൈൻ വഴി വായ്പയ്ക്ക് അപേക്ഷിക്കാമെന്നത് പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷതയാകുന്നു. ഇതേസമയം, അഞ്ചു കോടി രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് അപേക്ഷകർ financial statement നല്‍കണം.

ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ഇത് വിശകലനം ചെയ്യാനുള്ള സംവിധാനമുണ്ട്. ഇതിലൂടെ അപേക്ഷകന്റെ മൊത്തത്തിലുള്ള ബിസിനസിന്റെ സാമ്പത്തിക സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. ശേഷം വായ്പാ മാനദമണ്ഡങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ വായ്പാ ഓഫര്‍ automatic ക്കായി നല്‍കുകയും ചെയ്യും.

25 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് 5 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 24 മണിക്കൂറിനുള്ളില്‍ തത്വത്തില്‍ അംഗീകാരം ലഭിക്കും. അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും.

സൂക്ഷ്മ, ചെറുകിട സംഭരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട ഏറെ നിര്‍ണായകമായ ഘട്ടമാണിതെന്ന് DBS Bank India യുടെ Managing Director cum Intl Banking Group Country Head മായ നീരജ് മിത്തല്‍ പറഞ്ഞു. 

Online വായ്പാ സംവിധാനത്തിന്റെ നേട്ടങ്ങളാണു തങ്ങള്‍ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വിപണിയില്‍ ഒരാഴ്ചയോളം എടുക്കുന്ന ഇ-വായ്പാ ഓഫറുകള്‍ തങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്നുണ്ടെന്ന് DBS Bank India യുടെ business banking മേധാവി സുദര്‍ശന്‍ ചാരി പറഞ്ഞു.

English Summary: DBS Bank offers digital loans to small and medium enterprises
Published on: 11 January 2021, 06:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now