Updated on: 5 February, 2021 8:14 PM IST
വായ്പാ തുക എഴുതിത്തള്ളുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കയര്‍മേഖലയ്ക്കായി 25 കോടി രൂപയുടെ കടാശ്വാസ പദ്ധതി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ്.

കയര്‍ സഹകരണ സംഘങ്ങളുടെ ക്യാഷ് ക്രെഡിറ്റ്, വായ്പ കുടിശികകള്‍, ഇ പി എഫ്, ഇ എസ് ഐ, തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി, വൈദ്യുതി, വെള്ളക്കര, കുടിശ്ശികകള്‍ എന്നിവ തീര്‍ക്കുന്നതിനുള്ള നടപടികളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കയര്‍ ബോര്‍ഡിന്റെ റിമോട്ട് സ്‌കീമില്‍ ബാങ്ക് വായ്പ എടുത്ത് യൂണിറ്റുകള്‍ നടത്തി നഷ്ടത്തിലായവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഇത്തരത്തില്‍ ബാങ്ക് വായ്പ എടുത്തവര്‍ക്കെതിരെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകളെ കുടിശികയായി പ്രഖ്യാപിക്കുയോ ജപ്തി നടപടിയിലേക്ക് കടക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വായ്പാ തുക എഴുതിത്തള്ളുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

റിമോട്ട് സ്‌കീം പ്രകാരം വായ്പ എടുത്തിട്ടുള്ള വ്യക്തികള്‍ വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഹിതം കൊല്ലം കയര്‍ പ്രോജക്ട് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474-2793412.

English Summary: Debt Relief Scheme for Coir Sector
Published on: 05 February 2021, 08:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now