1. News

ഡിസംബർ മാസത്തെ PMGKAY വിഹിതം 10-ാം തീയതി വരെ വാങ്ങാം..കൂടുതൽ കൃഷി വാർത്തകൾ..

രാജ്യത്തെ റേഷൻ വിതരണത്തിൽ, 2023 ജനുവരി 1 മുതൽ നയപരമായ മാറ്റം കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. 2023 ജനുവരി 1 മുതൽ അന്ത്യോദയ - അന്നയോജന കാർഡുകൾക്ക് പുറമെ P .H .H . കാർഡുടമകൾക്കു കൂടി റേഷൻ വിഹിതം തികച്ചും സൗജന്യമാക്കിയിരുന്നു. പ്രസ്തുത തീരുമാന പ്രകാരം 2022 ഡിസംബർ 31-ലെ നീക്കിയിരിപ്പ്, 2023 ജനുവരി 1 മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിഹിതത്തിലേക്ക് കേന്ദ്ര സർക്കാർ മാറ്റി.

Raveena M Prakash

1. രാജ്യത്തെ റേഷൻ വിതരണത്തിൽ, 2023 ജനുവരി 1 മുതൽ നയപരമായ മാറ്റം കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. 2023 ജനുവരി 1 മുതൽ അന്ത്യോദയ - അന്നയോജന കാർഡുകൾക്ക് പുറമെ P .H .H . കാർഡുടമകൾക്കു കൂടി റേഷൻ വിഹിതം തികച്ചും സൗജന്യമാക്കിയിരുന്നു. പ്രസ്തുത തീരുമാന പ്രകാരം 2022 ഡിസംബർ 31-ലെ നീക്കിയിരിപ്പ്, 2023 ജനുവരി 1 മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിഹിതത്തിലേക്ക് കേന്ദ്ര സർക്കാർ മാറ്റി. ഈ സാഹചര്യത്തിൽ കേരളത്തിലും പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി G .R . അനിൽ അറിയിച്ചു. ഡിസംബർ മാസത്തെ വിതരണം ഇന്നലെ അവസാനിച്ചു. കേന്ദ്ര സർക്കാർ സൗജന്യമായി നൽകിവരുന്ന PMGKAY യുടെ വിഹിതം ഡിസംബർ മാസം വാങ്ങാത്തവർക്ക് ജനുവരി 10-ാം തീയതിവരെ വാങ്ങുന്നതിനുള്ള അവസരം ഒരുക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നാളെ മുതൽ ജനുവരി മാസത്തെ നോർമൽ റേഷനും, ഡിസംബർ മാസത്തെ P. M .G .K .A .Y. യുടെ വിതരണം ആരംഭിക്കുക്കുമെന്നും മന്ത്രി അറിയിച്ചു.

2. ഓണാട്ടുകര എള്ളിന് ഭൗമസൂചികാ പദവി ലഭിച്ചതോടെ, എള്ളുകൃഷി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകർ. ഭൗമ സൂചിക പദവി ലഭ്യമായതോടെ, ഓണാട്ടുകരയിലെ പാടശേഖരങ്ങളിൽ എള്ള് കൃഷി വീണ്ടും തിരിച്ചുവരുമെന്നാണ് കാര്‍ഷികരംഗത്ത് വിദഗ്ദ്ധർ പറയുന്നതു. കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിൽ കായംകുളത്തു പ്രവർത്തിക്കുന്ന ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ഭൗമസൂചികാ പദവിക്കു വേണ്ടി അപേക്ഷിച്ചത്. ഓണാട്ടുകരയുടെ എള്ളും എള്ളെണ്ണയും ഗുണമേന്മയ്ക്കു പ്രസിദ്ധമാണ്.

3. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ, ചിറയത്തെ മികച്ച കർഷകനായ ഷിജുവിൻ്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത് വിളയിച്ച ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് ആലങ്ങാട് ഗ്രാമപഞ്ചായത്തംഗം ബിൻസി സുനിൽ ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് നാളികേര സമിതി വൈസ് പ്രസിസിഡൻ്റ് . അബ്ദുൾ സലിം, കൃഷി അസിസ്റ്റൻ്റ് SK. ഷിനു , കർഷകർ തുടങ്ങിയവർ സന്നിഹിതരായി. ഹൈറെയ്ഞ്ചുകളിലും, തണുപ്പുള്ള സ്ഥലങ്ങളിലും മാത്രം കൃഷി ചെയ്തിരുന്ന ശീതകാല പച്ചക്കറികൾ ഇന്ന് നമ്മുടെ വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും വിളയുന്നുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതിനായി ട്രോപ്പിക്കൽ ഇനങ്ങളും വികസിപ്പിച്ചെടിത്തിട്ടുണ്ട്. നിലമൊരുക്കൽ, കീട രോഗ നിയന്ത്രണം, വളപ്രയോഗം എന്നിവയിൾ ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടുവളപ്പിലും ശീതകാല പച്ചക്കറികൾ വിളയിക്കുവാൻ കഴിയും.

4. രണ്ടാഴ്ച്ചയായി നീണ്ടു നിന്ന വേങ്ങേരി അഗ്രി ഫെസ്റ്റ് സമാപിച്ചു. വേങ്ങേരി നഗര കർഷിക മൊത്ത വിപണന കേന്ദ്രത്തിൽ നടന്ന സമാപന ചടങ്ങിൻ്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു. വേങ്ങേരി മാർക്കറ്റ് ട്രേഡേഴ്സുമായി സഹകരിച്ച് അടുത്തവർഷവും മേള സജീവമാക്കുമെന്ന് കലക്ടർ പറഞ്ഞു. മാർക്കറ്റ് സെക്രട്ടറി പി.ആർ രമാദേവി അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് പ്രിൻസിപ്പൽ ഓഫീസർ ഇ.എസ്. മിനി, അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്സ്, ഫെസ്റ്റ് ചെയർമാൻ കെ. ജയൻ, ജനറൽ കൺവീനർ നാരായണൻ കല്പകശേരി, അബ്ദുൽ ഗഫൂർ വാളിയിൽ, കെ. സി. ഉദയൻ എന്നിവർ പ്രസംഗിച്ചു. ഉദയൻ ആയോളി, സന്തോഷ് വേങ്ങേരി, ഗോപി തടമ്പാട്ടുതാഴം എന്നിവരെ ജില്ലാ കലക്ടർ ആദരിച്ചു. കൊവിഡിന് ശേഷം ആദ്യമായി പുനരാരംഭിച്ച വേങ്ങേരി അഗ്രി ഫെസ്റ്റിലേക്ക് ഒരു ലക്ഷത്തിലേറെ ആളുകൾ സന്ദർശകരായി എത്തി.

5. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന ജനകീയ പദ്ധതിയുടെ ഭാഗമായി ചേർത്തല തെക്ക് കൃഷിഭവനിൽ, കൃഷി വകുപ്പ് മന്ത്രി P. പ്രസാദും, കൃഷി ഭവൻ ഉദ്യോഗസ്ഥരും ചേർന്ന് അഞ്ചാംഘട്ടം കൃഷിക്ക് തുടക്കം കുറിച്ചു.
പുതുവത്സരദിനത്തിൽ കൃഷിയിടത്തിൽ പച്ചക്കറിതൈ നട്ട് കൊണ്ട് കൃഷി വകുപ്പ് മന്ത്രി, പുതുവത്സരദിനാഘോഷത്തിനു തുടക്കം കുറിച്ചു.

6. കഴിഞ്ഞ 2 മാസമായിട്ടും, കനാൽ വെള്ളം എത്താതിനെ തുടർന്ന്, നടീൽ കഴിഞ്ഞ നെല്ല് പാടങ്ങൾ വീണ്ടു കീറി. ഏകദേശം 10 ഏക്കറോള്ളം നെല്ല്‌ കൃഷികൾ നശിക്കുന്നു. കോട്ടായിയിലെ, ചമ്പ്രക്കുളം ഓ​ട​നൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ്, ര​ണ്ടാം വി​ള ന​ടീ​ൽ ക​ഴി​ഞ്ഞ 15 ദി​വ​സ​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളിലെ നെല്ല് കതിരുകൾ ഉണങ്ങി തുടങ്ങിയത്. ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനാൽ, ഞാറു നടീൽ കഴിഞ്ഞ നെല്ല് പാടങ്ങളെല്ലാം ഉണങ്ങി നശിക്കുകയാണെന്നു കർഷകർ പരാതിപ്പെട്ടു.

7. കാര്‍ഷിക സെന്‍സസ് 2021-22 ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ ആദ്യയോഗം ചേർന്നു. 2021-22 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണപ്രദേശങ്ങളിലും 11 മത് കാര്‍ഷിക സെന്‍സസ് നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ നിലവിലുള്ള അവസ്ഥയെ അറിയുന്നതിലൂടെ, കാര്‍ഷികമേഖലയെ,മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒരു പുതിയ കാര്‍ഷികനയം രൂപീകരിക്കുന്നതിന് സര്‍വ്വെ ഉപകാരപ്രദമാകും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സർവ്വേയുടെ നടത്തിപ്പ് ചുമതല, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ്. ഇടുക്കി ജില്ലയില്‍ 54 തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലായി ആകെയുള്ള 861 വാര്‍ഡുകളിലെ ഭൂമി സംബന്ധമായ വിവരങ്ങള്‍, സര്‍വ്വെയ്ക്കായി താല്‍കാലികമായി തെരഞ്ഞെടുത്തിട്ടുള്ള എന്യൂമറേറ്റര്‍മാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

8 . മാവേലിക്കര മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ പുതിയകാവ് -കറ്റാനം റോഡ്, ളാഹ -ചുനക്കര റോഡ്, മങ്കുഴി പാലം എന്നിവയുടെ ഉദ്‌ഘാടനം പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. താരതമ്യേന ചെലവ് കൂടുതലാണെങ്കിലും, സംസ്ഥാനത്തെ 50 ശതമാനം റോഡുകളും N .R .M .B ഉപയോഗിച്ചു നിർമിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരമാവധി റോഡുകൾ ഇത്തരത്തിൽ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ പാത വികസനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ . M .S . അരുൺകുമാർ M .L .A അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എം.എൽ.എ. ആർ. രാജേഷ് എന്നിവർ മുഖ്യാതിഥികളായി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

9 . സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന District Development Co -ordination and Monitoring Commitee യുടെ 2022-23 സാമ്പത്തിക വർഷത്തെ മൂന്നാംപാദ യോഗം ചേർന്നു. തൃശൂർ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ടി എൻ പ്രതാപൻ എംപി അധ്യക്ഷത വഹിച്ചു. 2022-23 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദം വരെയുള്ള കാലയളവിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി എംപി അവലോകനം ചെയ്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും നിർവ്വഹണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തേണ്ടതുണ്ടെങ്കിൽ അക്കാര്യം അറിയിക്കാൻ ഇടപെടലുകൾ നടത്തുമെന്നും എംപി അറിയിച്ചു. പഞ്ചായത്ത്, ബ്ലോക്ക് തലത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ കൃത്യമായ മോണിറ്ററിംഗ് ഉണ്ടാകണമെന്നും എംപി നിർദ്ദേശിച്ചു. യോഗത്തിൽ കോർപ്പറേഷൻ - മുൻസിപ്പൽ ചെയർപേഴ്സൻ, സെക്രട്ടറിമാർ, ജനപ്രതിനിധികൾ, നോമിനേറ്റഡ് അംഗങ്ങൾ, വിവിധ ജില്ലാതല നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, നിർവഹണ ഏജൻസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

10. സാധാരണക്കാരുടെ പരാതികൾ ഒഴിവാക്കി, ഭക്ഷ്യധാന്യ വിതരണം കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ, തൃശ്ശൂർ ജില്ലയിലെ റേഷൻ കടകളിൽ പരിശോധന വീണ്ടും നടത്തി. കൃത്യമായ വിതരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പരിശോധനകൾ നടത്തുന്നത്. റേഷൻ കടകളിലെ സൗകര്യങ്ങളും, ഭക്ഷ്യധാന്യങ്ങളുടെ വിതരണവും തൃശൂർ ജില്ലാ കളക്ടർ പരിശോധിച്ചു. ഏഴുകോണ്‍, മാമൂട്, കൊറ്റങ്കര എന്നിവിടങ്ങളിലെ റേഷന്‍കടകളിലും തൃശൂർ ജില്ലാ കളക്ടർ സന്ദർശനം നടത്തി. C .C .T .V, Digital Payment സംവിധാനം എന്നിവ ഏര്‍പെടുത്തിയത്, മേഖലയിലെ കടകളുടെ ഉത്തരവാദിത്തമാണ്. NFCA / PMGKY എന്നീ കേന്ദ്ര പദ്ധതികളിലൂടെ റേഷന്‍കടകള്‍ വഴിയുള്ള ഭക്ഷ്യധാന്യങ്ങളുടെ പ്രത്യേക വിതരണം, ആധാര്‍ ലിങ്ക് ചെയ്ത ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള ഭക്ഷ്യധാന്യ വിതരണം, ഭക്ഷ്യധാന്യങ്ങള്‍ക്ക് കൃത്യമായ ബില്ല് നല്‍കല്‍ എന്നിവ സംബന്ധിച്ചും പരിശോധനകൾ നടത്തി.

11 . ഹീമോഫീലിയ, സിക്കിള്‍ സെല്‍ അനീമിയ, തലാസീമിയ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലൂടെ സമഗ്രമായ വികേന്ദ്രീകൃത ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച സംവിധാനമാണ് 'ആശാധാര' പദ്ധതി. വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ 10 കിടക്കകളുള്ള പ്രത്യേക വാര്‍ഡ് ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കോവിഡിന് ശേഷം ഇതു രോഗീസൗഹൃദമായി പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അവശ്യമരുന്നുകളും ലഭ്യമാണ്. ഒരു ഫിസിഷ്യനെ നോഡല്‍ ഓഫിസറായും, ആരോഗ്യകേരളം വഴി സ്റ്റാഫ് നഴ്സിനെയും നിയമിച്ചിട്ടുണ്ട്. ആശാധാര പദ്ധതിയ്ക്ക് കീഴില്‍ 1030 അരിവാള്‍ രോഗികളും, 42 ഹീമോഫീലിയ രോഗികൾക്കും ജില്ലയില്‍ മികച്ച ചികിത്സാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി പറഞ്ഞു. നിലവിൽ 13 തലാസീമിയ രോഗികൾ ചികിത്സ തേടുന്നുണ്ട്

12. ആന്ധ്രാപ്രദേശിലെ ASR ജില്ലയുടെ കീഴിലുള്ള, ചിന്താപ്പള്ളി ഗ്രാമത്തിൽ Tulip Flower കൃഷി ചെയ്യുന്നു, ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്രയും വലിയ തോതിൽ TULIP Flower കൃഷി ചെയ്യുന്നത്. തുലിപ് പൂക്കൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് നെതർലൻഡ്‌സാണ്. ഇന്ത്യയിൽ ഇതുവരെ ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ഇത്തരം പൂന്തോട്ടങ്ങളുള്ളത്. എന്നാൽ, ദക്ഷിണേന്ത്യയിൽ ആദ്യമായി, ഗുണ്ടൂരിലെ ആചാര്യ എൻജി രംഗ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ (RARS ) ചിന്താപ്പള്ളി 2021 ൽ , ഡിസംബറിൽ പരീക്ഷിച്ചെങ്കിലും ചെടികൾക്ക് പൂവിടാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ചെടികൾ നന്നായി പൂക്കുന്നു. ഇതോടെ ആന്ധ്രാപ്രദേശിലെ ഉയർന്ന പ്രദേശങ്ങളിൽ ശരിയായ നഴ്‌സിങ് നൽകിയാൽ തുലിപ്‌സ് വളരുമെന്ന് സ്ഥിരീകരിക്കപ്പെട്ടതായി RARS ശാസ്ത്രജ്ഞർ പറയുന്നു.

13 . ഇന്ത്യയിൽ അരിക്കും പാമോയിലിനും വില കൂടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അരിയുടെ വില 15 % വരെ വർധിച്ചപ്പോൾ, പാമോയിലിന്റെ വില വരും ആഴ്ചകളിൽ ലിറ്ററിന് 5 മുതൽ 7 രൂപ വരെ വർധിക്കുമെന്ന് കേന്ദ്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഒരു മാസം മുമ്പ് കിലോയ്ക്ക് 95 രൂപയുണ്ടായിരുന്ന, ബസുമതി ഇനം അരി 110 രൂപ എന്ന റെക്കോർഡ് ഉയർന്ന നിരക്കിലാണ് ഇപ്പോൾ വിൽക്കുന്നത്.

14. ഇന്ത്യൻ നിർമ്മാതാക്കളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, Department For Promotion of Industry (DPIIT) പ്രാദേശിക വിതരണക്കാർക്കെതിരെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള സംഭരണ ഏജൻസികൾ ഏർപ്പെടുത്തിയ 20-ഓളം നിയന്ത്രണപരവും വിവേചനപരവുമായ നിയന്ത്ര ണ മാനദണ്ഡങ്ങളുടെ ഒരു ലിസ്റ്റ് കേന്ദ്രം തയ്യാറാക്കി.

15. ഇന്നു മുതൽ അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ, മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: തരിശ്ശായികിടക്കുന്ന കണ്ണങ്കേരി പാടശേഖരത്തിൽ വീണ്ടും നെൽകൃഷിയാരംഭിച്ചു; കൂടുതൽ കൃഷി വാർത്തകൾ

English Summary: December Month's PMGKAY ration will be given till January 10, 2023

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds