Updated on: 4 December, 2020 11:18 PM IST

ജില്ലാ ഹോമിയോപ്പതി വിഭാഗത്തിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് ജില്ലയില്‍ എട്ട് ലക്ഷത്തിലധികം പേര്‍ക്ക് വിതരണം ചെയ്തതായി ജില്ലാ ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജു കുമാര്‍ പറഞ്ഞു. ജില്ലയിലെ ആകെ ജനസംഖ്യയായ 12 ലക്ഷം പേരില്‍ 8,39,895 പേര്‍ മരുന്ന് കഴിച്ചതായും ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കേന്ദ്ര ആയുഷ്  മന്ത്രാലയത്തിന്റെ  നിര്‍ദേശം അനുസരിച്ച് ആഴ്സിനിക് ആല്‍ബം 30 എന്ന മരുന്ന് സ്ട്രിപ്പുകള്‍ ആണ് ഇമ്യുണിറ്റി ബൂസ്റ്റര്‍ വിതരണത്തിനായി നല്‍കുന്നത്. ജനപ്രതിനിധികളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന എല്ലാ വീടുകളിലും മരുന്ന് എത്തിക്കുകയും കൃത്യമായ ഡേറ്റ ശേഖരിക്കുകയും ചെയ്യുന്നു. ജില്ലയിലെ 32 പഞ്ചായത്തുകളും രണ്ട്

മുനിസിപ്പാലിറ്റികളിലും പൂര്‍ണ്ണമായും മരുന്നു വിതരണം  ചെയ്തു. ജില്ലയിലെ 70 ശതമാനം ആളുകളും ഇത്തരത്തില്‍ ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് കഴിച്ചുകഴിഞ്ഞു. മറ്റുള്ള പഞ്ചായത്തുകളിലും  മുനിസിപ്പാലിറ്റികളും മരുന്ന് വിതരണം നടന്നുവരുന്നു.

English Summary: Defending COVID: Homoeo medicine given to 8 lakh people in pathanamthitta district
Published on: 07 May 2020, 10:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now