ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് (MoHFW) കീഴിലുള്ള കേന്ദ്ര സർക്കാർ ആശുപത്രികൾ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്കുള്ള ഡൽഹി ഗവ. ഹോസ്പിറ്റൽ പാരാമെഡിക്കൽ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് 2023-ന്റെ വിജ്ഞാപനം പുറത്തിറക്കി. ഡൽഹി ഗവ. ഹോസ്പിറ്റൽ പാരാമെഡിക്കൽ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് 2023-ലേക്ക് മൊത്തം 909 ഒഴിവുകൾ റിലീസ് ചെയ്‌തു. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് https://rmlh.nic.in വഴി അപേക്ഷകളയക്കാവുന്നതാണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ 232 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി
MOHFW ഗവ. ഹോസ്പിറ്റൽസ് ഡൽഹി റിക്രൂട്ട്‌മെന്റ് 2023-ന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 25 ആണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/10/2023)
ഡൽഹിയിലെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രി, കലാവതി ശരൺ ചിൽഡ്രൻസ് ആശുപത്രി, സഫ്ദർ ലേഡി ഹാർഡിൻജ് മെഡിക്കൽ കോളജ്, റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്റർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: കരുണാപുരം സര്‍ക്കാര്‍ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവുകൾ
ഡൽഹി ഗവൺമെന്റ് ഹോസ്പിറ്റൽ പാരാമെഡിക്കൽ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് 2023-നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇനിപ്പറയുന്ന ഘട്ടങ്ങൾ ഉൾപ്പെടുന്നു:
ഘട്ടം 1: എഴുത്ത് പരീക്ഷ
ഘട്ടം 2: പ്രമാണ പരിശോധന
ഘട്ടം 3: മെഡിക്കൽ പരിശോധന