1. News

കരുണാപുരം സര്‍ക്കാര്‍ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവുകൾ

കരുണാപുരം സര്‍ക്കാര്‍ ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
Vacancies for Guest Instructors in Karunapuram Government ITI
Vacancies for Guest Instructors in Karunapuram Government ITI

കരുണാപുരം സര്‍ക്കാര്‍  ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, എംപ്ലോയബിലിറ്റി സ്‌കില്‍സ്  എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/10/2023)

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്റ്‌റിസി/എന്‍എസി യും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ റ്റി ഡിപ്ലോമയും 2  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ റ്റി-യും 2  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍. ഐ. ഇ എല്‍ ഐ റ്റി എ ലെവല്‍/ യു.ജി.സി അംഗീകാരമുള്ള യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള PGDCAയും, 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐ റ്റിയും 1  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍ഐഇഎല്‍ഐറ്റി- ബി ലെവലും 1  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ എഞ്ചിനീയറിംഗ്/ ബാച്ചിലര്‍ ഓഫ് ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ റ്റിയും 1  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവരായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: എംജി സർവകലാശാലയിൽ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ മാനേജർ തസ്‌തികയിൽ ഒഴിവുകൾ

എംപ്ലോയബിലിറ്റി സ്‌കില്‍സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എംബിഎ /ബിബിഎ യും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ഗ്രാജുവേഷനും 2  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഡി.ജി.റ്റിയില്‍ നിന്നുള്ള പരിശീലനവും,ഡിപ്ലോമ/ ഗ്രാജുവേഷനും2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കൂടാതെ, 12/ ഡിപ്ലോമ തലത്തിലോ, ശേഷമോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍ എന്നിവ നിര്‍ബന്ധമായും പഠിച്ചിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലെ 323 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബന്ധപ്പെട്ട ട്രേഡുകളില്‍ സിഐറ്റിഎസ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍  ഒക്ടോബര്‍   19 ന്  രാവിലെ 11 മണിക്ക്  കരുണാപുരം സര്‍ക്കാര്‍ ഐടിഐയില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്   9495642137

English Summary: Vacancies for Guest Instructors in Karunapuram Government ITI

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds