Updated on: 9 June, 2023 12:25 PM IST
Delhi will experience high temperature in upcoming days

രാജ്യതലസ്ഥാനത്ത് അടുത്ത കുറച്ച് ദിവസങ്ങളിൽ തെളിഞ്ഞ ആകാശവും, വരണ്ട കാലാവസ്ഥയും പ്രവചിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD). ഇനിയും ചൂടുള്ള ദിവസങ്ങൾ ഡൽഹിയിൽ പ്രതീക്ഷിക്കാമെന്ന് അറിയിച്ച് കാലാവസ്ഥ കേന്ദ്രം. ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 27.3 ഡിഗ്രി സെൽഷ്യസ് ആണ്, ഈ വർഷത്തെ സാധാരണ താപനില. 

രാജ്യതലസ്ഥാനത്ത് കൂടിയ താപനില 41 ഡിഗ്രി സെൽഷ്യസായി മാറാനാണ് സാധ്യതയെന്ന് കേന്ദ്രം ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. രാജ്യതലസ്ഥാനത്ത് പകൽ സമയത്ത് ശക്തമായ ഉപരിതല കാറ്റിനും രാത്രിയിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്തെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മൺസൂൺ സാധാരണ നിലയിലായിരിക്കുമെന്ന് ഐഎംഡി കഴിഞ്ഞ മാസം പ്രവചിച്ചിരുന്നു, അതിനർത്ഥം ഇനി മുതൽ കൂടുതൽ ചൂടുള്ളതുമായ ദിനങ്ങൾ പ്രതീക്ഷിക്കാമെന്നാണ്.

മൺസൂൺ വ്യാഴാഴ്ച ഇന്ത്യയിലെത്തി, സാധാരണ ജൂൺ 1 ന് ഒരാഴ്ച കഴിഞ്ഞ് IMD കേരളത്തിൽ ആരംഭിച്ചതായി പ്രഖ്യാപിച്ചു. കേരളത്തിൽ മൺസൂൺ ആരംഭിക്കാൻ നാല് ദിവസം വൈകുമെന്ന് ഐഎംഡി നേരത്തെ പ്രവചിച്ചിരുന്നു. എന്നാൽ, അറബിക്കടലിൽ വീശിയടിച്ച ചുഴലിക്കാറ്റ്, മൺസൂൺ തീരത്തെത്താൻ വീണ്ടും വൈകിപ്പിച്ചു. കേരളത്തിൽ മൺസൂൺ ആരംഭിക്കുന്നതിലെ കാലതാമസം, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മൺസൂൺ ആരംഭിക്കുന്നതിലെ കാലതാമസത്തെ അർത്ഥമാക്കേണ്ടതില്ലെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിലെ ഗവേഷകർ പറയുന്നു. സാധാരണഗതിയിൽ ജൂൺ 27നകം ഡൽഹിയിലും മഴയെത്തുന്നതായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്ത് തുവര പരിപ്പിന്റെ വില കുത്തനെ ഉയരുന്നു

Pic Courtesy: Pexels.com

English Summary: Delhi will experience high temperature in upcoming days
Published on: 09 June 2023, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now