മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, തലവേദന, പേശിവേദന, കണ്ണുകള്‍ക്കു പുറകില്‍ വേദന, ചര്‍ദ്ദി, ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുന്നതിനനുസരിച്ച് ശരീരത്തില്‍ ചുവന്ന പാടുകള്‍, മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാവുന്നതാണ്. രക്തസ്രാവം ഷോക്ക് എന്നിവ രോഗം ഗുരുതരമാക്കുന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സിക്കാതെ ഏതെങ്കിലും ഡോക്ടറെ സമീപിക്കേണ്ടതാണ്.
ഡെങ്കിപ്പനി കണ്ടെത്തുന്നതിനുള്ള രക്തപരിശോധന എല്ലാ മേജര്‍ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചില കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.
ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ഇന്ന് (മെയ് 16) ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കുന്നു. ഈ വര്‍ഷം കോവിഡ് മഹാമാരിയും കനത്തമഴയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവരും അവരവരുടെ വീടകങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് വീടുകളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന ചെറിയ വെള്ളക്കെട്ടിലാണ്. വീടിനു പുറത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, കവുങ്ങ് തോട്ടത്തിലെ പാളകള്‍, റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവ വെള്ളം കെട്ടിനില്‍ക്കാത്ത തരത്തില്‍ നീക്കം ചെയ്യണം. വീടിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങളും സ്ഥലങ്ങളും കണ്ടെത്തി ഒഴുക്കി കളയണം. ഫ്രിഡ്ജിനടിയിലും കൂളറിനടിയിലും വെള്ളം കെട്ടി നില്‍ക്കുന്ന പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസറ്റുകള്‍, വെള്ളം ശേഖരിച്ചുവച്ച പാത്രങ്ങള്‍ എന്നിവയില്‍ കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്.
Aedes mosquitoes, which spread dengue fever, lay their eggs in small ponds near and around their homes. Pot containers that are likely to hold water outside the house, such as squash in the garden, and rubber plantations in the rubber garden should be removed in a watertight manner. Vessels and places where water may be trapped inside the house should be identified and drained. Mosquitoes can breed in water containers, unused closets and water storage containers under the fridge and cooler.
അവ കണ്ടെത്തി വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ആഴ്ചയിലൊരിക്കല്‍ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും കണ്ടെത്തി നശിപ്പിക്കുക എന്നതാണ് ഡ്രൈഡേ കൊണ്ട് ഉദ്ദേശിക്കുന്നത്.