തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിൻറെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളളവരുമായ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/05/2023)
പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) ടെ ഓരോ ഒഴിവിലേക്കും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ്) ൻറെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റൻറ് കോ-ഓർഡിനേറ്റർ (ഐഇസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 39300-83000 ശമ്പള സ്കെയിലിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുളളവരുമായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജേർണലിസത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം, ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കനിൽ ബിരുദം, MSW എന്നിവയിൽ ഏതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഡിഎഫ്സിസിഐഎല്ലിലെ 535 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റൻറ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവ്വീസിൽ ജോലിചെയ്യുന്നവരും സയൻസ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംങ് ഡിപ്ലോമ/ബിരുദം ഉള്ളവരും ആയിരിക്കണം. എഞ്ചിനീയറിംഗ് യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: സിമെറ്റിൽ പ്രിൻസിപ്പൽ തസ്‌തികളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
അവസാന തിയതി
താല്പര്യമുളളവർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുളള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 15 ന് വൈകീട്ട് 3 മണിക്ക് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്‌സ്, 4th ഫ്‌ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ www.suchitwamission.org വെബ് സൈറ്റിൽ.